ഇന്ന് വൈകുന്നേരം ആറ് മണിക്ക് ‘ഒരു സന്ദേശം അറിയിക്കാനുണ്ട്’ ഒപ്പമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി സംസാരിക്കാൻ പോകുന്ന വിഷയം വ്യക്തമാക്കിയിട്ടില്ല

എന്‍റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് എല്ലാവരും എനിക്കൊപ്പം പങ്കുചേരണം’ എന്നായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ‘ഏത് വിഷയം സംബന്ധിച്ചാണ് പ്രധാനമന്ത്രി സംസാരിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ചാകാമെന്ന് വിലയിരുത്തലുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണിന്ന്. 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. സജീവ കോവിഡ് കേസുകളിലും വന്‍കുറവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കോവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നവരാത്രി ആഘോഷങ്ങൾ അടക്കം ഉത്സവ സീസണ്‍ ആയതിനാൽ പ്രതിരോധ മുൻകരുതലുകളിലെ വീഴ്ച രോഗവ്യാപനം ഉയർത്തുമെന്നാണ് മുന്നറിയിപ്പ്.