Film News

എത്ര ഉയരങ്ങളിൽ എത്തിയാലും ആ കാര്യത്തിൽ ഞാൻ ഏറെ പശ്ചാത്തപിക്കും, വെളിപ്പടുത്തലുമായി പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറെ ശ്രദ്ധേയമായ താരണമാണ് പൃഥ്വിരാജ്, നായകനായും സംവിധായകൻ ആയും പൃഥ്വി ഏറെ ശ്രദ്ധ നേടുകയാണ്, മലയാളത്തിലെ ആദ്യ 200 കോടി ചിത്രം ലൂസിഫർ സംവിധാനം ചെയ്തത് പൃഥ്വി ആണ്, പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണ് ലൂസിഫർ, പൃഥ്വിരാജിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് നോക്കികാണാറുള്ളത്.  എന്നാൽ തന്റെ ജീവിതത്തിൽ താൻ ഏറെ പശ്ചാത്തപിക്കുന്ന കാര്യത്തെ കുറിച്ച് പറയുകയാണ് പൃഥ്വി ഇപ്പോൾ, മുൻപ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്,

തനിക്ക് വായനയില്‍ താല്‍പര്യം ഉണ്ടാവാനുളള കാരണം അച്ഛന്‌റെ പുസ്തക ശേഖരമാണെന്ന് പൃഥ്വി പറയുന്നു. വീട്ടില്‍ അച്ഛന്‍ വാങ്ങിവെച്ച പുസ്തകങ്ങളെല്ലാം നിറഞ്ഞ് ഒരു ലൈബ്രറി പോലെയായിരുന്നു.

അച്ഛനാണ് തന്നെ പുസ്തങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയതെന്ന് പൃഥ്വി പറയുന്നു. എറ്റവും സങ്കടകരമായ കാര്യം ആ പുസ്തകശേഖരം ഇപ്പോഴില്ലാ എന്നതാണ്. അച്ഛന്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ താമസിച്ചത് വളരെ വലിയൊരു വീട്ടിലായിരുന്നു. അച്ഛന്‍ പോയ സമയത്ത് അമ്മയ്ക്ക് അവിടെ താമസിക്കാന്‍ വല്ലാത്തൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

തുടര്‍ന്ന് ഞങ്ങള്‍ ചെറിയൊരു വീട്ടിലേക്ക് താമസം മാറി. അപ്പോള്‍ ആ വലിയ വീട്ടില്‍ ഉണ്ടായിരുന്ന ആ പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പിന്നീട് അത് അവിടെ തന്നെ വെച്ചാല്‍ നാശമാകുമെന്ന് കരുതി ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമെല്ലാം കൊടുത്തു. അതുണ്ടായിരുന്ന കാലത്ത് എനിക്ക് തോന്നുന്നു പല പബ്ലിക്ക് ലൈബ്രറികളെയെല്ലാം വെല്ലുന്ന തരത്തിലുളള ഒരു പുസ്തകശേഖരം ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.

അച്ഛൻ വാങ്ങി വെച്ച പുസ്തകങ്ങൾ ആയിരുന്നു അതെല്ലാം, എന്നിലെ വായനക്കാരനെ ഉണർത്തിയത് അച്ഛൻ വാങ്ങി വെച്ച ആ പുസ്തകങ്ങൾ ആയിരുന്നു, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നത്  മലയാള സാഹിത്യവുമായി യാതൊരുവിധ പുലബന്ധം പോലുമില്ല എന്നതാണെന്ന്  താരം വ്യക്തമാക്കുന്നു, ഞാൻ ഏറ്റവും കൂടുതൽ വായിച്ചത് ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരുന്നു, മലയാളത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ സാധിച്ചില്ല, ഇംഗ്ലീഷ് പുസ്തകങ്ങളിൽ ഞാൻ കുടുങ്ങി പോയി, അതുകൊണ്ട് തന്നെ മലയാളം സാഹിത്യവുമായി എനിക്ക് ബന്ധം വളരെ കുറവാണ് എന്ന് താരം പറയുന്നു, മലയാളം നന്നായി സംസാരിക്കാനും പറയുവാനും അറിയാം, എന്നാലും മലയാളത്തിലേക്ക് നന്നായി ചിന്തിച്ച് എഴുതുവാൻ എനിക്ക് സാധിക്കില്ല, എന്ത് ചിന്തിച്ചാലും ഇംഗ്ലീഷ് ഭാഷയിൽ ആണ് അതെന്റെ മനസ്സിൽ വരുന്നത് എന്ന് പൃഥ്വി പറയുന്നു.

Back to top button