BollywoodCelebratiesFilm NewsNews

പ്രിയങ്കയുടെ പ്രവൃത്തികൾ യുവതലമുറയെ വഴിതെറ്റിക്കുന്നു, പണത്തിനുവേണ്ടിട്ടാണ്‌ എന്തും ചെയ്യുന്നത്

പ്രിയങ്ക ചോപ്രയ്ക്കെതിരെ രൂക്ഷ വിമർശനം !

ഇന്ത്യക്ക് അഭിമാനമായി 2000 ത്തിൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കി ലോക ശ്രദ്ധ നേടിയ ആളാണ് പ്രിയങ്ക ചോപ്ര… മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ആളുകൂടിയാണ് താരം ബോളിവുഡിലും കോളിവുഡിലും ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന ആളുകൂടിയാണ് താരം 60 മില്യൺ ഫോള്ളോവേർസ് ആണ് താരത്തിന് ഇൻസ്റ്റയിൽ ഉള്ളത്…. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു അതിന് പ്രധാന കാരണം ഇവരുടെ പ്രായ വ്യതാസമാണ്…. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ മുതൽ പല ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. താരങ്ങളുടെ പ്രായം തന്നെയാണ് വിമർശകരുടെ ഏറ്റവും വലിയ പ്രശ്നം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഇത് ചർച്ചാ വിഷയമാകുന്നുണ്ട്.

ഇവരുടെ കെമസ്റ്ററി… ഇവർ തമ്മിലുള്ള പൊരുത്തം ഇത് യെങ്ങനെയാണ് ശരിയായി പോകുന്നത് ഇതൊക്കെയാണ് ആരാധകരുടെ പ്രധാന സംശയങ്ങൾ … 2018 ഡിസംബർ1 ന് ആയിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ച് ഹിന്ദു-കൃസ്ത്യൻ ആചാരവിധി പ്രകാരമായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് സുഹൃത്തുക്കൾക്കായി മുംബൈയിൽ വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു.

നിക്കുമായുള്ള വിവാഹം പ്രിയങ്കയുടെ കരിയറിനെ തന്നെ ബാധിച്ചിരുന്നു. ഗ്രാമി വേദിയിൽ നടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രായ വ്യത്യാസമായിരുന്നു അവിടേയും വില്ലനായത്. പ്രിയങ്കയുടെ പ്രവൃത്തികൾ യുവതലമുറയെ വഴിതെറ്റിക്കുന്നു, സംസ്കാരം നശിപ്പിക്കുന്നു, പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ.

വിഷയം രൂക്ഷമായപ്പോൾ നടിയെ പിന്തുണച്ച് ആരാധകർ രംഗത്തെത്തുകയായിരുന്നു. അവർ ഒന്നിച്ചു ജീവിച്ചാലും പിരിഞ്ഞാലും അത് ആരേയും ബാധിക്കുന്ന കാര്യമല്ല. പ്രിയങ്ക ഇഷ്ടമുള്ളത് ധരിക്കട്ടെ. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ. ഇഷ്ടമുള്ളപ്പോൾ പിരിയിട്ടേ, ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടെ എന്നായിരുന്നു ആരാധകരുടെ പക്ഷം. എന്നാൽ വിമർശനങ്ങളൊന്നും താരങ്ങളെ ബാധിച്ചിരുന്നില്ല. അവർ തങ്ങളുടെ ആഗ്രഹം പോലെ ജീവിക്കുകയായിരുന്നു.

ഈ പ്രായ വ്യതാസത്തിന്റെ കാര്യം പറഞ്ഞ് തങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന ഏവരോടും പ്രിയങ്കക്ക് പറയാനുള്ളത് ഇതാണ്…. പ്രായവും സാംസ്‌കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ല. സാധാരണ ദമ്പതികള പോലെയാണ് തങ്ങളുടെ ജീവിതമെന്നും നടി കൂട്ടിച്ചേർത്തു. സാധാരണ ദമ്പതികളെപ്പോലെ നിങ്ങള്‍ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല എന്നും പ്രിയങ്ക പറയുന്നു…

അതുമാത്രമല്ല ക്വാറന്റൈൻ കാലത്ത് തങ്ങൾക്ക് ഒരുമിച്ച് കുറെ സമയം ചെലവഴിക്കാനായെന്നും പ്രിയങ്ക പറയുന്നു . സാധാരണ രണ്ട് പേരും തങ്ങളുടെ ജോലിയിൽ തിരിക്കിലായിരിക്കും. എന്നാൽ ക്വാറന്റൈൻ കാലം തങ്ങൾക്ക് ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കാൻ അവസരം ലഭിച്ചു. അതൊരു അനുഗ്രഹമായി കാണുന്നുയെന്ന് പ്രിയങ്ക പറയുന്നു. കൂടാതെ കുഞ്ഞുങ്ങളെ കുറിച്ചും താരം വ്യകതമാക്കി. തനിക്ക് കഴിയുന്നത്ര കുട്ടികളെ വേണമെന്നാണ് പ്രിയങ്ക പറയുന്നത്. അത് എത്രയെന്ന് ഉറപ്പില്ല. എന്നാലും താൻ അവരെ സ്നേഹിക്കുമെന്നും പ്രിയങ്ക തുറന്ന് പറയുന്നു.

Back to top button