Politics

മോദിയുടെ ഹിറ്റ്ലറിസം അവസാനിപ്പിക്കുക .. വിമർശനവുമായി പ്രിയങ്ക

കോവിഡ് വ്യാപിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പലതലങ്ങളിൽ നിന്നുമാണ് പ്രധാനമന്ധ്രിക്കു നേരെ വിമർശനങ്ങൾ പൊട്ടിപുറപ്പെടുന്നത് .എന്നാൽ അതെല്ലാം പതിവുപോലെ  തന്നെ കണ്ടില്ലന്നു നടിക്കുകയാണ് ഇപ്പോൾ മോദി . ആര് എന്തു പറഞ്ഞിട്ടും കാര്യമില്ല , എന്റെ രാജ്യത്ത് ഞാൻ തീരുമാനിക്കുന്നത് മാത്രെമേ നടക്കുകയുള്ളൂ എന്ന മട്ടിലാണ് ഇപ്പോൾ മോദിജിയുടെ പോക്ക് പോലും … പ്രതിപക്ഷത്തെപ്പോലും നല്ല രീതിയിൽ പരിഗണിക്കാനോ അവരുമായി ഈ സാഹചര്യത്തിൽ എങ്കിലും ചർച്ചയ്ക്കിരിക്കുവാനോ മോദിജിക് ഇപ്പോൾ താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രിയങ്കഗാന്ധി . രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന ഈ അവസ്ഥയിലും തമാശ പറഞ്ഞു ചിരിക്കാൻ കഴിയുന്ന പ്രധാനമന്ത്രിക്ക്  എതിരെ രൂക്ഷ വിമർശനങ്ങൾ ആണ് പ്രിയങ്കാഗാന്ധി നടത്തിയിരിക്കുന്നത്. പാകിസ്ഥാൻ ചാര സംഘടനകളുമായി ചർച്ചയ്ക്കു സമയം കണ്ടെത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിന് രാജ്യത്തെ കോവിഡ് പ്രതിസന്ധികളെ കുറിച്ച പ്രതിപക്ഷവുമായി സംസാരിക്കാൻ തീരെ താല്പര്യം ഇല്ല എന്നായിരുന്നു  A I C C ജനറൽ സെക്രട്ടറി പ്രിയങ്കഗാഗാന്ധിയുടെ പ്രധാന വിമർശനം.

ISI യുമായി ചർച്ചകൾ സംഘടിപ്പിക്കാൻ കേന്ദ്രം സമയം കണ്ടെത്തുന്നുണ്ട് ,എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ ഇങനെ ഒഴിവാക്കുന്നത് ? പ്രധാനമന്ധ്രി ആദ്യം ചെയ്യണ്ടത് രോഗവ്യാപനത്തെപറ്റി നടത്തുന്ന  “P R വര്ക്കുകള് കുറയ്ക്കുക എന്നതാണ്.പ്രതിപക്ഷവുമായി ഒരു തുറന്ന ചർച്ചയ്ക്കു ഇരിക്കാനും  കേന്ദ്രം തയ്യാർ ആകേണ്ടതുണ്ട് , എന്നെല്ലാമാണ് പ്രിയങ്കാഗാന്ധിയുടെ വിമർശനങ്ങൾ .. കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാ നേതാക്കളും കേന്ദ്രത്തോടൊപ്പം അണിചേരുന്നു  എന്ന് പറയുന്നുണ്ടെന്നും , അത് മുഖവിലയ്‌ക്കെടുക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർതു..

എന്നാൽ , ആ പ്രസ്താവന ശെരിയാണെന്നു തന്നെയാണ് ജനങ്ങൾക്കും പറയാനുള്ളത്. കാരണം, ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട ഈ സാഹചര്യത്തിൽ ഹിറ്റ്ലർ നടപടികൾ മാത്രം നടത്തിയാൽ മതിയെന്ന് വാശി തന്നെയാണ് രാജ്യം ഭരിക്കുന്ന നേതാക്കൾക്കുള്ളത്. ആര് എന്തു പറഞ്ഞാലും അത് മുഖവിലയ്ക്കുപോലും എടുക്കാതെ രാജ്യത്തെ ജന്ഗങ്ങളുടെ മരണത്തിനു പോലും കാരണക്കാരനയി മാറുകയാണ് രാജയത്തിന്റെ പ്രധനമന്ധ്രി ഇപ്പോൾ .  അതേസമയം , ഓക്സിജൻ കിട്ടാതെയും മരുന്ന് കിട്ടാതെയും ജനങ്ങൾ നിലവിളിക്കുകയാണ്.അപ്പോഴും തിരഞ്ഞെടുപ് റാലികൾ സംഘടിപ്പിക്കാനും , തമാശകൾ പറയാനും മാത്രമേ പ്രധാനമന്ത്രിക്കു സമയമുള്ളൂ .. നിങ്ങൾക് ഇത് എങനെ കഴിയുന്നു ? എന്നും പ്രിയങ്ക ചോദിക്കുന്നു. കോവിദഃ വ്യാപനം കുറയ്ക്കാൻ മുൻ പ്രധാനമന്ധ്രി മൻമോഹൻസിംഗ് കേന്ദ്രത്തിന് അയച്ച കത്തിനെതിരെ ബി ജെ പി മന്ധ്രിമാർ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ  ആയിരുന്നു പ്രിയങ്കയുടെ ഈ പ്രതികരണം.

രാജ്യത്ത് കോവിഡ്  രൂക്ഷമായി വർധിക്കുന്നതിനിടെയാണ്   നരേന്ദ്രമോദിക് 5 നിർദ്ദേശങ്ങൾ അടങ്ങിയ കത്തയച്ചു മൻമോഹൻസിംഗ് രംഗത്തെത്തിയത് . രാജ്യത്ത് വാക്‌സിനേഷൻ ഊര്ജിതമാക്കണമെന്ന് സിംഗ് കത്തിൽ ആവശ്യപ്പെട്ടിരുന്നു . കാരണം കോവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷൻ ആണെന്നും മൻമോഹൻ സിംഗ് കത്തിൽ പറഞ്ഞിരുന്നു.. കത്തിന് പിന്നാലെ , മൻമോഹൻസിങിന് മറുപടിയായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ രംഗത്തെത്തിയിരുന്നു .  കോൺഗ്രസ് കാരുടെ ശ്രെദ്ധക്ക് ,വളരെ നിർണായകമായ സമയത്ത നിങൾ പറഞ്ഞത് കേൾക്കാൻ കോൺഗ്രെസ്സ്കർ ശ്രമിച്ചിരുന്നെങ്കിൽ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു ,  . മൻമോഹൻസിംഗ് കത്തിൽ ചൂണ്ടിക്കാണിച്ച 5 നിർദ്ദേശങ്ങളും കത്ത് ലഭിക്കുന്നതിന് ഒരാഴ്ച മുൻപേ തന്നെ നടപ്പാക്കി കഴിഞ്ഞുവെന്നും  ഹർഷവർധൻ പറഞ്ഞു . ഇതിൽ നിന്ന് തന്നെ വ്യക്തമാണ് , രാജ്യം വിറങ്ങലിക്കുമ്പോഴും , രാഷ്ട്രീയ പോർ വിളികൾക്കുമാത്രമാണ് ബി ജെ പി ക്കു താല്പര്യം എന്നത്, ഒപ്പം , വർഗ്ഗിയ വിഷം വിളമ്ബാനും നേതാക്കൾ മറക്കുന്നില്ല . എല്ലാം അതിന്റെ മുറയ്ക്ക് തന്നെ നടക്കുന്നുണ്ട് . ആചാര ലംഘനം നടക്കുമ്പോൾ മാത്രമല്ല ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി  സങ്കടത്തിൽ ആകേണ്ടത് , മറിച്ചു രാജ്യത്തിൻറെ നിലവിലെ ഈ അവസ്ഥയിലാണ് .അതുകണ്ടില്ലന്ന് നടിക്കുന്ന ഒരു പ്രധനമന്ധ്രിയാണ് ഇപ്പോൾ രാജ്യത്തു ഉള്ളതെന്ന് ആലോചിക്കുമ്പോഴും ഭയം തോന്നുന്നു .. നാളെ, ഇന്ത്യ എന്ന ജനാതിപത്യ രാജ്യം ഇല്ലാതാകുമോ എന്ന് ഓർത്തിട്ടാണെന്നു മാത്രം

Back to top button