സിനിമാ നിർമ്മാതാവും പാചക വിദഗ്ധനുമായ എം വി നൗഷാദ് അന്തരിച്ചു .വിട വാങ്ങിയത് മലയാളികൾക്ക് പുത്തൻ രുചികൾ സമ്മാനിച്ച മാസ്റ്റർ ഷെഫ് .

പത്തനംതിട്ട: പ്രമുഖ സിനിമാ നിർമ്മാതാവും പാചക വിദഗ്ധനുമായ എം വി നൗഷാദ് (54) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ അണുബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം .രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെയും വിയോഗം . പതിമൂന്ന് വയസുകാരിയായ ഒരു മകളുണ്ട്.പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ “നൗഷാദ് ദ ബിഗ് ഷെഫി”ന്റെ ഉടമയാണ്.
തിരുവല്ലയില്‍ തന്നെ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചക നൈപുണ്യം പകർന്നു കിട്ടിയത് .കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസില്‍ പുതിയ പരീക്ഷണങ്ങൾ ആരംഭിക്കുകയും അത് വികസിപ്പിക്കുകയും ചെയ്തു. കോളേജ് കാലഘട്ടം മുതലേ മാഗസിനുകളിൽ പാചക കോളങ്ങള്‍ എഴുതിയും ശ്രെധേയനായ വ്യെക്തിയാണ് നൗഷാദ് .
സ്കൂളിലും കോളജിലും സഹപാഠിയും ഉറ്റ ചങ്ങാതിയുമായിരുന്ന ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു ചലച്ചിത്ര നിർമ്മാണ രംഗത്തേക്കുള്ള നൗഷാദിന്റെ കടന്നുവരവ് . പിന്നീട് ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും നിർമ്മാതാവായി . നിർമ്മാതാവ് എന്നതിലുപരി സിനിമ മേഖലയിൽ ഒരുപാട് ആത്മബന്ധങ്ങൾകൂടെ ഉണ്ടായിരുന്ന വ്യെക്തിയാണ് നൗഷാദ് .പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന്റെ കൈപുണ്യം രുചിച്ചു നോക്കിയവരാണ് .കൂടാതെ ടെലിവിഷൻ പാചകപരിപാടികളിലും നിറസാന്നിധ്യമായിരുന്നു .ടെലിവിഷനിലെ മിക്ക പാചക പരിപാടികളിലും അവതാരകനായിട്ടായിരുന്നു ഇദ്ദേഹം എത്തിയിരുന്നത് .
ഭാര്യ : പരേതയായ ഷീബ നൗഷാദ്, മകള്‍: നഷ്വ.