News
പി സ് സി റാങ്ക് ലിസ്റ്റ് വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം, ഒഴിവുകളുടെ അഞ്ചിരട്ടി ഇനിയില്ല!

ആകെയുള്ള ഉഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ പി സ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. പി സ് സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നില്ലെന്ന വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം പി സ് സി റാങ്ക് പട്ടിക വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്.
വിവിധ ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്ന സർക്കാരിന്റെ പരമ്പരാഗത നിയമനമാണ് ഇതോടെ അവസാനിക്കാൻ പോകുന്നത്. എന്തായാലും ഉദ്യോഗാർഥികളുടെ സമരത്തിന് ഫലം കണ്ടു.മെയിൻ- സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർഥികളുടെ എണ്ണം ഇനി കുറയും. പുതിയ തീരുമാനം ഉടൻ തന്നെ ഉത്തരവാക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.