Celebraties

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരളം കോൺഗ്രസ് ബി ചെയർമാനും  മുൻ മന്ത്രിയും ആയ  ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു .  ആരോഗ്യ സ്ഥിതി മോശമായതിനെ  തുടർന്ന് അദ്ദേഹം കുറച്ചു  നാളുകളായിട്ട് ചികിത്സയിലായിരുന്നു . കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് കൊട്ടാരക്കരയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .  കടുത്ത ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിചിരുന്നത്രെ . തുടർന്ന്  മരണത്തിന് കീഴടങ്ങുകയായിരുന്നു .   സംസ്കാരം ഇന്ന് വൈകിട്ട്  5  മണിക്ക് വാളകത്തെ തറവാട്ട് വളപ്പിൽ നടക്കും . ആരോഗ്യ പ്രേശ്നങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇത്തവണ  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒക്കെ  തന്നെ നിറ  സാനിധ്യം ആയിരുന്നു . മകനും പത്തനാപുരം  എൽ . ഡി . എഫ്  സ്ഥാനാർത്ഥിയും ആയ  കെ ബി ഗണേഷ്   കുമാറിന്റെ   പ്രചാരണ പ്രവർത്തനങ്ങളിൽ വരെ ഇടപെടൽ ഉണ്ടായിരുന്നു .

ഗണേഷ്    കുമാർ കോവിഡ്  ബാധിച്ച  ചികിത്സയിൽ ആയതിനാൽ  പത്തനാപുരത്തെ  തിരഞ്ഞെടുപ്പ് കമ്മറ്റി  ഓഫീസിന്റെ ഉത്കാടന  ചടങ്ങിലും  അദ്ദേഹം പങ്കെടുത്തിരുന്നു .  ഗണേഷ്  കുമാറിന്റെ തിരഞ്ഞെടുപ്പ്  വിജയത്തെ പറ്റി അറിഞ്ഞതിനു ശേഷമാണു   മരണം .

balakrishna pillai death

അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ മന്ത്രി കൂടിയാണ് അദ്ദേഹം . ഇടമലയാർ കേസിൽ സുപ്രിം  കോടതി  ഒരു വർഷത്തേക്ക് തടവ് ശിക്ഷക്ക്  വിധിച്ചതോടെയായിരുന്നു  അദ്ദേഹത്തിന്റെ ജയിൽ വാസം . കൂറുമാറ്റ നിരോധന  നിയമപ്രീകാരം  ശിക്ഷിക്കപ്പെട്ട ആദ്യ  നിയമസഭാ സാമാജികനാകുമെന്നു ബാലകൃഷ്ണപിള്ള .  കടുത്ത ഇടതു വിരോധിയായിരുന്ന അദ്ദേഹം  ഒടുവിൽ ഇടതു സഹയാത്രികനായി ആണ്  വിടപറഞ്ഞത് .

Back to top button