മണവാളനായി റാഫി,വധുവായി അണിഞ്ഞൊരുങ്ങി മഹീനയും ; ചക്കപ്പഴം താരം റാഫി വിവാഹിതനായി ..!!!

ഫ്ളവേഴ്സ് ടിവിയിൽ സംപ്രക്ഷണം ചെയ്യുന്ന പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലം കൊണ്ടാണ് പരമ്പര ജനപ്രീതി നേടിയെടുത്തത്.ശ്രീകുമാർ , അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ്,ശ്രുതി രജനികാന്ത്, റാഫി തുടങ്ങിയവരാണ് പരമ്പരയിൽ ആദ്യ ഘട്ടങ്ങളിൽ ഉണ്ടായിരുന്നതെങ്കിലും ചില താരങ്ങൾ ഇടയ്ക്ക് വെച്ച് പിൻമാറിയിരുന്നു. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രമായി എത്തുന്നത് നടൻ റാഫി ആണ്.ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയുമാണ് അദ്ദേഹം ശ്രദ്ദേയനായത്. കൂടാതെ ,വെബ് സീരിസുളിലും അഭിനയിച്ചിരുന്നു.
റാഫിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീന ആണ് വധു.ഒന്നര വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി . 2020 ആഗസ്റ്റ് 10 നാണ് ചക്കപ്പഴം സീരിയൽ ഫ്ളവെഴ്സ് ടിവിയി ൽ സംപ്രേക്ഷണം ആരംഭിച്ചത്.ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ വളരെ നർമ്മ രസത്തോടെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. പരമ്പരയിലെ പ്രകടനത്തിന് റാഫിയ്ക്ക് സംസ്ഥാനം സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.
‘എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കില്ല . എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക’എന്നാണ് നേരുത്തെ റാഫിയുടെ പ്രേത്യകതയെ കുറിച്ച് ചോദിച്ച ആരാധകർക്ക് മഹീന നൽകിയ മറുപടി . ചക്കപ്പഴം ലൊക്കേഷനിൽ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇത് വരെ പോയിട്ടില്ല എന്ന മറുപടി നൽകി . പ്രിയപ്പെട്ട നടൻ ആരാണെന്ന ചോദ്യത്തിന് തന്റെ ഇക്ക എന്ന് മഹീന ഉത്തരം നൽകിയിരുന്നു .നിങ്ങൾ തമ്മിൽ ഉള്ള ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ ഉള്ള റിയാക്ഷൻ എന്താരുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് മഹീന മറുപടി നൽകി .