Local News

പേര് പറഞ്ഞാൽ താമസിക്കാൻ വീട് കിട്ടാത്ത അവസ്ഥ, തുറന്നു പറഞ്ഞു രഹ്ന ഫാത്തിമ

വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല

രഹ്ന ഫാത്തിമ വാടകയക്ക് വീട് ആവശ്യമുണ്ടെന്ന പോസ്റ്റുമായി രംഗത്തു.പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും പോലീസ് കേസ് എടുത്തിരുന്നു .

Acti
Acti

കേസിൽ ഉൾപ്പെട്ടതിനാൽ 12 വർഷമായി താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്‌സ്”ഒഴിയാൻ നോട്ടീസ് കിട്ടിയെന്നും ഈ ആഴ്ചയാണ് അവസാന തീയതിയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ രഹ്ന പറയുന്നു. തനിക്കെതിരെ എടുക്കപ്പെട്ട കേസുകളും അതിന് ലഭിച്ച പ്രചരണവും കാരണം തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും രഹ്ന കുറിപ്പിൽ വ്യക്തമാക്കുന്നു.

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂവെന്നും തന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം.

Rehana
Rehana

12വർഷമായി താമസിച്ചു വന്നിരുന്ന BSNL  കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.

Rehana_Fathima
Rehana_Fathima

സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.

 

Back to top button