രാഹുൽ ഗാന്ധിയെ കണ്ടുപടിക്ക് മോദിജി

ജനിതക മാറ്റം സംഭവിച്ച കോവിഡ് രാജ്യം ഒന്നാകെ വ്യാപിക്കുകയാണ് . പക്ഷേ ,അത് കാണാതെ നമ്മുടെ ബഹുമാനപെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയും ബംഗാൾ മുക്യമന്ത്രിയുമെല്ലാം ഇപ്പോൾ റാലികളുടെ തിരക്കിലാണ് . റാലിയിൽ പങ്കെടുക്കാൻ ഒന്ന് രണ്ടു പേർ മാത്രമല്ല ഒരു കൂട്ടം ആളുകൾ ഉണ്ടാകുമെന്ന് നമ്മുക് എല്ലാവർക്കും വ്യക്തമാണ് . ഒരു തരത്തിൽ ഉള്ള സാമൂഹിക അകലവും പാലിക്കാൻ കഴിയില്ലെന്ന് നമ്മുക് അറിയാം. കുംഭമേള ഒരു വശത്തു , യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ രാഷ്ട്രീയ നേതാക്കളുടെ തിരഞ്ഞെടുപ്പ് മറ്റൊരു വശത്തു .
രാജ്യത്തിലെ ജനങ്ങൾ ആയ നമ്മൾ ഓരോരുത്തരും ജീവവായുവിനായി പിടയുമ്പോഴും ഇവർ ഇതു തന്നെ ചെയ്യും . ബംഗാളിലാണ് ഇപ്പോൾ റാലികളുടെ പെരുമഴ നടക്കുന്നത് . എന്തിനും ഏതിനും മോദിജിയെയും അമിത്ഷായെയും കുറ്റപ്പെടുത്തുന്ന മമതാ , ഇവിടെ അവരെ പോലെ തന്നെ ലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലികൾ നടത്തിക്കൊണ്ടിരിക്കുകയാണ് .
കോവിഡ് ടെസ്റ്റു പോലും കൃത്യമായി ബംഗാളിൽ നടക്കുന്നില്ല എന്നുള്ള വിമർശനങ്ങൾ ഒരു ഭാഗത്തു ഉയർന്നിട്ടു പോലും പ്രചാരണ തിരക്കിലാണ് മമത ഇപ്പോൾ . ഒരുപാടു പേരാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെതിരെ വിമർശനവും ആയി എത്തിയത് . മലയാള സിനിമ താരമായ പാർവതി തിരുവോത് പോലും ഇതിനെതിരെ വിമർശനവും ആയി എത്തിയിരുന്നു .
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അമിത്ഷായുടെ റാലിയുടെ പോസ്റ്ററുകൾ ഷെയർ ചെയ്തുകൊണ്ടാണ് പാർവതി തിരുവോതു തന്റെ പ്രതിഷേധം അറിയിച്ചത്.അത്തരത്തിൽ സമൂഹത്തിന്റെ പലഭാഗത്തും നിന്നും വിമർശനങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും കുംഭമേളം ഇത്രയധികം ചർച്ചാവിഷയം ആയിട്ടും റാലി നടത്തുന്ന ഇവരുടെ ജനങ്ങളോടുള്ള മനോഭാവം ആണ് ഇനിയും പിടികിട്ടാതത്തു .
രാജ്യത്തെ പ്രീതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷം കഴിഞ്ഞിട്ടും നമ്മുടെ മോദിക്ക് ഇതുവരെ സ്വബോധം ഉദിച്ചിട്ടില്ല .ഈ സാഹചര്യത്തിലും ഒരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ വന്ന ജനാവലി കണ്ടപ്പോൾ പ്രെധാനമന്ത്രി നരേന്ദ്ര മോദികോരിത്തരിക്കുകയാണ് ചെയ്തത് . കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കണ്ടതിനേക്കാൾ നാലിരട്ടി ജനങ്ങളെ ആണ് താൻ കണ്ടതെന്നായിരുന്നു മോദിയുടെ പ്രെശംസ .
ലോകത്തെ കോവിഡ് വ്യാപന നിരക്കിൽ നമ്മൾ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് . ഒരു നേതാവിനെയും എടുത്തു പറയേണ്ടതില്ല കാരണം എല്ലാ നേതാക്കന്മാരും ഇത്തരത്തിൽ റാലികളും പൊതു പരുപാടിക്കലും മറ്റും സംഘടിപ്പിച്ചവരാണ് .
എന്നാൽ ഇവർക്കെലാം തക്കതായ മറുപടി നൽകുകയാണ് രാഹുൽ ഗാന്ധി .മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കു തൊട്ടു പിന്നാലെ ബംഗാളിലെ തന്റെ റാലികളും മറ്റു പൊതു പരിപാടികളും എല്ലാം തന്നെ റദ്ധാക്കികൊണ്ടാണ് രാഹുൽ ഗാന്ധി മാതൃകയായിരിക്കുന്നത് . ഒരു ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടവൻ ആണ് . അല്ലാതെ രാഷ്ട്രീയ തന്ത്രവും അധികാരവും മാത്രം ലക്ഷ്യം വെക്കുന്നവൻ ആവരുതെന്നു രാഹുൽ ഗാന്ധി എല്ലാ രാഷ്ട്രീയ കാരേയും തന്റെ ഈ പ്രവർത്തിയിലൂടെ ഓർമിപ്പിക്കുകയാണ് .
എന്നാൽ അധികാരം എന്ന ലക്ഷ്യം മാത്രം കാണുന്ന ഇവർക്ക് രാജ്യത്തിലെ ജനങ്ങളുടെ ജീവനെ കുറിച്ചോർക്കാൻ എവിടെയാണ് സമയം . ഈ പ്രവർത്തികൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും മുന്നിൽ ഉയരുന്ന ചോദ്യം ഒന്ന് മാത്രമാണ് .
എന്തു ധൈര്യത്തിൽ ആണ് നമ്മൾ നമ്മുടെ രാജ്യത്തെ ഇവരുടെ കൈകളിൽ ഏൽപ്പിക്കുന്നത് . രാജ്യം വിറഞ്ഞലിക്കുകയാണ് . പല സംസ്ഥാനത്തും മൃതശരീരങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയാണ് . എങ്കിലും ഭരണം മാത്രം കൈക്കുള്ളിൽ ആകാനുള്ള നേതാക്കളുടെ ഓട്ടം കാണുമ്പോ ലജ്ജ തോന്നുകയാണ് . കുംഭമേളയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും എല്ലാം തക്കതായ കർശനങ്ങൾ വരുത്തിയിരുന്നെങ്കിൽ രാജ്യത്തു അതിതീവ്ര കോവിഡ് വ്യാപനം എന്നത് ഉണ്ടാകില്ലാരുന്നു . അതുകൊണ്ടു ഇനിയെങ്കിലും സ്വബോധത്തോടെ രാജ്യത്തിലെ നേതാക്കന്മാരുടെ കുപ്പായം അണിഞ്ഞിരിക്കുന്നവർ പ്രവർത്തിക്കണം . ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലുള്ള അപേക്ഷയാണ് ഇതു .