വിവാഹശേഷം എൻറെ ജീവിതം ഇങ്ങനെ ആവുമെന്ന് ഞാൻ ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല
രാഹുൽ രവി മനസുതുറക്കുന്നു !

സീരിയൽ നടനാണെകിലും ഒരു ബോളിവൂഡ് നടന്റെ ലുക്കുള്ള ആളാണ് നടൻ രാഹുല്‍ രവി. പൊന്നമ്ബിളിയിലെ ഹരിയായി തുടക്കം കുറിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് രാഹുല്‍. പരമ്ബരയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാളവിക വെയ്ല്‍സായിരുന്നു പൊന്നമ്പിളിയെ അവതരിപ്പിച്ചത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ആരാധകർക്ക്കിടയിൽ നിന്നും ലഭിച്ചത്. ജീവിതത്തിലും ഇവരൊന്നിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. സുഹൃത്തുക്കളാണ് തങ്ങളെന്ന് വ്യക്തമാക്കി ഇരുവരും എത്തിയതോടെയായിരുന്നു ആ ചര്‍ച്ച അവസാനിച്ചത്. അതുമാത്രമല്ല നിരവധി ആരാധകരുള്ള ആളുകൂടിയാണ് താരം.. മോഡലിംഗ് രംഗത്ത് നിന്നും മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയ താരമായിരുന്നു രാഹുല്‍. സീരിയലുകള്‍ക്ക് പുറമെ അവതാരകനായും രാഹുല്‍ തിളങ്ങിയിരുന്നു. മഴവിൽ മനോരമയിലെ ഡിഫോര്‍ ഡാന്‍സിന്‌റെ ഒരു സീസണില്‍ അവതാരകനായി നടന്‍ എത്തിയിരുന്നു. നിരവധിപേരുടെ ഹൃദയം തകർത്തുകൊണ്ട് അടുത്തിടെയായിരുന്നു രാഹുല്‍ രവി വിവാഹിതനായത്. ലക്ഷ്മി എസ് നായർ ആയിരുന്നു താരത്തിന്റെ ജീവിത സഖിയാക്കിയായത്. പെരുമ്ബാവൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന്റെ വാർത്തകളും ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് മുന്‍പ് ലക്ഷ്മിയെ സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ലൈഫ് ലൈന്‍ ഉടനെത്തുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു അന്ന് ലക്ഷ്മിക്കൊപ്പമുളള ചിത്രങ്ങള്‍ രാഹുല്‍ പങ്കുവെച്ചത്. അവളെ കണ്ടുമുട്ടിയ ആദ്യ ദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറി എന്നാണ് താരം പറഞ്ഞിരുന്നത്…
അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് മുതൽ ഞാൻ അവളെ ഒരുപാട് പ്രണയിക്കുകയാരുന്നു അതുമാത്രമല്ല ഞങ്ങളുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു. അന്ന് ലക്ഷ്മിക്കൊപ്പമുളള ചിത്രത്തിന് രാഹുല്‍ രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം വിവാഹത്തിന് പിന്നാലെ വീണ്ടും ഭാര്യക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ എത്തിയിരുന്നു. ഒപ്പം ഇതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി, നിന്നെ നോക്കുമ്ബോള്‍ ജീവിതം സുന്ദരമാണ് എന്നാണ് നടന്‍ കുറിച്ചത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നേരത്തെ രാഹുലിനും ലക്ഷ്മിക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഫാന്‍സുളള താരമാണ് രാഹുല്‍. തങ്ങളുടെ ജീവിതം വളരെ മനോഹരമായി മുന്നോട്ട് പോകുന്നു… അതിനു പ്രധാന കാരണം ഞങ്ങൾ ഭാര്യ ഭർത്താവ് എന്നതിലുപരി ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളുമാണ് അതാവാം ഞങ്ങളുടെ ദാമ്പത്യ വിജയം എന്ന് കരുതുന്നു എന്ന് വിശ്വസിക്കുന്നു എന്നും രാഹുൽ പറയുന്നു….
സണ്‍ടിവിയെ നന്ദിനി എന്ന പരമ്ബരയിലൂടെയായിരുന്നു രാഹുല്‍ തമിഴില്‍ എത്തിയത്. പിന്നാലെ ചോക്ലേറ്റ്, കണ്ണാന കണ്ണെ, അന്‍ബേ വാ എന്നീ പരമ്ബരകളിലും അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമെ സിനിമകളില്‍ അഭിനയിച്ചും രാഹുല്‍ രവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ഡോള്‍സ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നടന്‌റെ അരങ്ങേറ്റം. പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനികമളിലും രാഹുൽ അഭിനയിച്ചിരുന്നു….