ഏപ്രില്‍ 27 ന് ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. അപ്രതീക്ഷിതമായിട്ടാണ് എല്ലാം സംബന്ധിച്ചത്, പക്ഷെ

നിരവധി ആരാധകർ ഉള്ള ഒരു തെന്നിന്ത്യൻ താരമാണ് റായ് ലക്ഷമി, മലയാളത്തിലും തമിഴിലും തെലുങ്കിലുമായി താരം നിരവതി സിനിമകൾ ചെയ്തു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്, നിരവധി ആരാധകരാണ് ലക്ഷ്മിക്ക് ഉള്ളത്. ഗ്ലാമർ വേഷത്തിലാണ് റായ് ലക്ഷ്മി കൂടുതലായും എത്താറുള്ളത്, ഇടക്ക് ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കുറേ കാലങ്ങളായി പലരും ചോദിയ്ക്കുന്ന ചോദ്യത്തിന് ഒരു തീരുമാനം കാണാം എന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ എന്റെ ബന്ധത്തെ കുറിച്ച് മറച്ച് വയ്ക്കുന്നില്ല. എന്നാല്‍ എന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സ്വതന്ത്ര ജീവിതത്തെ ശല്യപ്പെടുത്താന്‍ കഴിയില്ല. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് എല്ലാം ക്ഷണപ്പത്രം നല്‍കിയിരുന്നു. 2021, ഏപ്രില്‍ 27 ന് ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. അപ്രതീക്ഷിതമായിട്ടാണ് എല്ലാം സംബന്ധിച്ചത്. പക്ഷെ ഞങ്ങളുടെ വീട്ടുകാര്‍ സന്തോഷത്തിലാണ്”ഈ പോസ്റ്റ് വായിച്ച ശേഷം നിരവധി പേരാണ് റായ് ലക്ഷ്മിക്ക് ആശംസകളുമായി എത്തുന്നത്, എന്നാൽ അവസാനമാണ് ഒരു ട്വിസ്റ്റ് ഉള്ളത്
”ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നും മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്. എന്തിനെന്നാല്‍, കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്‍മപ്പെടുത്താന്‍ വേണ്ടി മാത്രം” എന്നാണ് താരം കൊടുത്തിരിക്കുന്നത്, തങ്ങളെ നിരാശരാക്കി കളഞ്ഞല്ലോ എന്നാണ് പോസ്റ്റിനു താഴെ ആരാധകർ ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തുന്നത്