Film News

ലഹരിമരുന്ന് കേസ്, നടൻ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ തിരച്ചില്‍

കര്‍ണാടകത്തിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു പൊലീസ് ബോളിവുഡ് താരം വിവേക് ഒബറോയിയുടെ മുംബൈയില്‍ വസതിയില്‍ തിരച്ചില്‍ നടത്തി. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ആദിത്യ ആല്‍വ വിവേക് ഒബ്‌റോയിയുടെ സഹോദരീ ഭര്‍ത്താവാണ്.

ആദിത്യ മുംബൈയിലുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ നടത്തിയതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. കോടതിയില്‍നിന്ന് വാറന്റുമായാണ് സംഘം മുംബൈയില്‍ വിവേക് ഒബ്‌റോയിയുടെ വീട്ടിലെത്തിയത്. ആദിത്യയുടെ ബെംഗളൂരുവിലെ വസതിയിലും തിരച്ചില്‍ നടത്തിയിരുന്നു.

കര്‍ണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ. സെപ്റ്റംബര്‍ നാല് മുതല്‍ ആദിത്യ ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്. ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചിരുന്നു.

microsoft lizenz kaufen

Back to top button