Serial Artists

സ്വാന്തനത്തിലെ അപ്പുവിന്റെ വിവാഹം കഴിഞ്ഞു വീഡിയോ!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്തനം എന്ന സീരിയലിൽ അപർണ്ണയായി അഭിനയിക്കുന്ന രക്ഷ രാജിന്റെ വിവാഹം കഴിഞ്ഞു. തന്റെ ആദ്യ സിനിമ തന്നെ തമിഴ് ചിത്രമായ കമർ കാറ്റായിരുന്നു. മോഡലിംഗ് രംഗത്തു സജീവമായ താരം നമ്മൾക്ക് പാർക്കാം മുന്തിരി തോപ്പ് എന്ന സീരിയലിലൂടെ ആണ് മിനിസ്ക്രീൻ രംഗത്തു എത്തിച്ചേർന്നത്. എന്നാൽ രക്ഷയെ പ്രേക്ഷകർക്ക്‌ സുപരിചിതയായതു സ്വാന്തനം എന്ന സീരിയലിലെ അപർണ്ണ എന്ന അപ്പുവായിട്ട അഭിനയിച്ചതിന് ശേഷമാണ്. കോഴിക്കോട് സ്വദേശി ആർക്കജ് ആണ് രക്ഷയുടെ കഴുത്തിൽ താലി ചാർത്തിയത്. വരൻ ബാംഗ്ലൂരിൽ എൻജിനിയർ ആണ്. ഇന്നായിരുന്നു ഇരുവരുടയും വിവാഹം .


താരത്തിന്റെ സേവ് ദി ഡെയ്റ്റ് നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. കടല്‍ത്തീരമാണു സേവ് ദ് ഡേറ്റിനു ലൊക്കേഷന്‍. താരത്തിന്റെ ഹൽദി ചടങ്ങും സോഷ്യൽ മീഡിയിൽ ചർച്ചയായിരുന്നു. ഇരുവരുടയും ബന്ധുക്കൾ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് അതിസുന്ദരിയായാണ് ഇരുവരും ചിത്രങ്ങളില്‍ ഉള്ളത്. സേവ് ദ് ഡേറ്റ് ചിത്രങ്ങളോടൊപ്പം മനോഹരമായ കുറിപ്പും രക്ഷ പങ്കുവച്ചിരുന്നു. ‘ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ല നിന്നോടൊപ്പം പ്രണയത്തിലേക്ക് നടക്കുകയായിരുന്നു. ഞാന്‍ വിശ്വാസത്തിലും വിധിയിലും വിശ്വസിക്കുന്നു, എങ്കിലും ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമേ വിധിക്കപ്പെട്ടിട്ടുള്ളൂവെന്നും വിശ്വസിക്കുന്നു. നൂറ് ജന്മത്തിലായാലും നൂറ് ലോകങ്ങളിലായാലും നിന്നെ ഞാന്‍ കണ്ടെത്തും A നിന്നെ തെരഞ്ഞെടുക്കും’ എന്നായിരുന്നു രക്ഷ കുറിച്ചിരുന്നത്.


Back to top button