Politics

കോവിഡിനെ സഹായിച്ചു കൊണ്ട് ബി ജെ പി യുടെ കൂറ്റൻ റാലി .

 

 

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപറത്തി ബിജെപി അധ്യക്ഷന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി. രാജ്യം കോവിഡ് രണ്ടാം വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് നിരവധി പേര്‍ക്ക് കോവിഡ് വ്യാപനത്തിന് സാധ്യതയൊരുക്കി റാലി സംഘടിപ്പിച്ചത്.

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബി.ജെ.പി അധ്യക്ഷന്റെ റോഡ് ഷോ. തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബണ്ടി സഞ്ജീവിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി റോഡ് ഷോ സംഘടിപ്പിച്ചത്.

റോഡ് ഷോയുടെ ചിത്രങ്ങള്‍ തെലങ്കാന ബി.ജെ.പിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിലുള്ളവര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിട്ടില്ലെന്നത് വ്യക്തമാണ്

മാസ്‌ക് പോലും ധരിക്കാതെയാണ് പലരും റോഡ് ഷോയില്‍ പങ്കെടുത്തത്. ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ചൊവ്വാഴ്ച മാത്രം വാറങ്കലില്‍ 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. പതിനായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ കൊവിഡ് ബാധിച്ചത്. 10122 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 52 പേര്‍ മരിച്ചു.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. നിലവില്‍ 69221 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

Back to top button