Film News

ബിഗ്‌ബോസിൽ നിന്നും താൻ പുറത്താകാനുള്ള കാരണം വ്യക്തമാക്കി രമ്യ

ഫെബ്രുവരി14 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ 3 വിജയകരമായി മുന്നേറുകയാണ്. ദിവസങ്ങൾ കഴിയും തോറും മത്സരം ഏറെ കടുക്കുകയാണ്, കഴിഞ്ഞ ആഴ്ച ഷോയിൽ നിന്നും പുറത്ത് പോയത് രമ്യ പണിക്കരായിരുന്നു ഷോയിൽ നിന്ന് പുറത്തു പോയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് രമ്യ ഹൗസിൽ എത്തിയത്. എയ്ഞ്ചലിനോടൊപ്പമായിരുന്നു രമ്യ ഹൗസിലെത്തിയത്. ഇപ്പോഴിത തന്റെ ബിഗ് ബോസ് ഹൗസ് യാത്രയെ കുറിച്ച് പങ്കുവെയ്ക്കുകയാണ് രമ്യ. ബിഗ്‌ബോസിലെ അനുഭവം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിനാണ് രമ്യ താൻ പുറത്താക്കാനുള്ള കാരണം പറഞ്ഞത്,

ഒരുപാട് സന്തോഷമായി. ഇത്രയും ദിവസമെങ്കിലും എനിക്ക് മത്സരിക്കാന്‍ സാധിച്ചു. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണെന്നും രമ്യ പറയുന്നു, ഇനിയും നിന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യുമായിരുന്നു എന്നും രമ്യ പറയുന്നു. വീക്കിലി ടാസ്ക്കിൽ പ്രിന്‍സിപ്പലിന്‍റെ റോള്‍ ചെയ്‍ത സമയത്ത് പനി ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ആ ക്യാരക്ടര്‍ വിടാതെ ടാസ്‍ക് കഴിയുന്നതുവരെ നിന്നു. അതുപോലെയാണ് പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും. ഉടനീളം ക്യാരക്ടര്‍ ആയിട്ടു നിന്നു. പിന്നെ എനിക്ക് തോന്നിയത് ഞാന്‍ എന്തു വന്നാലും തുറന്ന് പറയും ഒളിച്ചുവെക്കില്ല. അത് ഞാന്‍ ഓപ്പണ്‍ ആയിട്ട് സംസാരിച്ചു.

അത് കുറച്ച് മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമായില്ല. പക്ഷേ അതിനെ ഒരു ഗെയിം സ്പിരിറ്റ് ആയിട്ടേ എടുക്കുന്നുള്ളൂവെന്നും രമ്യ പറയുന്നു. തുടക്കം മുതൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാർഥിയായിരുന്നു രമ്യ. ഷോയിൽ ഏറ്റവും ഒടുവിൽ എത്തിയ വൈൽഡ് കാർഡ് എൻട്രിയായിരുന്നു. ഷോയിൽ തന്റെ നിലപാടുകൾ വളരെ കൃത്യമായി രമ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ഹൗസിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. സാധാരണ എവിക്ഷനിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇക്കുറി. ഏറെ രസകരമായിട്ടായിരുന്നു ബിഗ് ബോസ് ഫലം പ്രഖ്യാപിച്ചത്. ഈതവണ പുറത്ത് പോകുന്ന ലിസ്റ്റിൽ മജ്സിയയും രമ്യയുമായിരുന്നു ഏറ്റവും ഒടുവിൽ എത്തിയ രണ്ട് പേർ. ഒടുവിൽ രമ്യ പുറത്തു പോകുകയും മജ്സിയ സെയ്ഫ് ആകുകയുമായിരുന്നു.

Back to top button