ആരാധകരെ അത്ഭുതപ്പെടുത്തി രഞ്ജിനി ഹരിദാസ്, പുതിയ മേക്ക് ഓവര്‍ വൈറൽ

മലയാളികളുടെ മനസ്സ് വേറിട്ട അവതരണ ശൈലിയിലൂടെ കീഴടക്കിയ പ്രമുഖ താരം രഞ്ജിനി ഹരിദാസിന്റെ ഏറ്റവും പുതിയ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരിക്കുകയാണ്. തല മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായുള്ള നിരന്തരമായ സൗഹൃദ സംഭാഷണത്തിന് ശേഷം നിമിഷങ്ങള്‍ക്കുള്ളിലാണ് പുതിയ ലുക്കുമായി രഞ്ജിനി എത്തിയത്.

രഞ്ജിനിയുടെ ഈ പുതിയ ലുക്ക് ആരാധകരെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു. താന്‍ അല്‍പ്പം ബോറടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ഈ ചിത്രം പങ്കുവെച്ചത്. കൃഷ്ണപ്രഭ, രാജ് കലേഷ്, രഞ്ജിനി ജോസ് തുടങ്ങിയവര്‍ ചിത്രത്തിന് മികച്ച രീതിയിൽ തന്നെ കമന്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ ക്യാപ്ഷന്‍റെ കൂട്ടത്തില്‍ #hairtodaygonetomorrow #baldlook #bucketlist #filter #nsapchat #ranjiniharidas #newlook #picoftheday #jobless തുടങ്ങിയ ഹാഷ്ടാഗുകള്‍ രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. യഥാര്‍ത്ഥത്തില്‍ മൊട്ടയടിച്ചതാണോ അതോ ഫില്‍റ്റര്‍ ആണോ എന്ന കാര്യത്തില്‍ മാത്രമേ ഇനി വ്യക്തത വരുത്താനുള്ളൂ. ആരാധകരെ എന്തായാലും അത്ഭുതപ്പെടുത്തിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.