Film News

വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തില്‍ !! പ്രണയത്തെ പറ്റി വെളിപ്പെടുത്തി രശ്മിക മന്ദാന

ഗീതാഗോവിന്ദം എന്ന സിനിമയിൽ കൂടി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരങ്ങൾ ആണ് രശ്മികയും വിജയ് ദേവരകൊണ്ടയും. ഡിയര്‍ കോംമ്രേഡ് റിലീസ് ചെയ്തതുമുതല്‍ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇരുവരും മികച്ച ജോഡികൾ ആണെന്നാണ് എല്ലാവരുടെയും അഭിപ്രായം, ഇരുവരെയും കുറിച്ച് നിറയെ ഗോസിപ്പുകളും ഉയർന്നിരുന്നു, മിനിസ്ക്രീൻ ജോഡികൾക്ക് ജീവിതത്തിലും ഒന്നിച്ച് കൂടെ എന്ന് നിരവധി ആളുകൾ ഇവരുടെ ചോദിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രശ്‌മിക.  ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകർക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് രശ്‌മിക തന്റെ പ്രണയത്തെ കുറിച്ച് വ്യക്തമാക്കിയത്.

തനിക്ക് അറിയാവുന്ന എല്ലാവരുമായും തന്റെ പേര് ചേര്‍ത്തുപറയുന്നവര്‍ക്കുള്ള മറുപടിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റ​​ഗ്രാം സ്റ്റാറ്റസില്‍ തന്റെ റിലേഷന്‍ഷിപ് സ്റ്റാറ്റസിനെക്കുറിച്ച്‌ കുറിച്ചത്. ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു. താരം കുറിച്ചു. സിംഗിളായി ഇരിക്കുന്നവര്‍ക്കായി ചെറിയ ഉപദേശം നല്‍കാനും താരം മറന്നില്ല. സിംഗിളായി ഇരിക്കുന്നത് നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങിയാല്‍ പ്രണയിക്കുന്ന ആള്‍ക്കുവേണ്ട നിലവാരവും ഉയരും എന്നാണ് താരം പറയുന്നത്.

അല്ലു അര്‍ജുന്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ പുഷ്പയാണ് രശ്മിയുടെ പുതിയ ചിത്രം. കൂടാതെ തമിഴിലേക്ക് വരാന്‍ ഒരുങ്ങുകയാണ് താരം. കാര്‍ത്തി നായകനായി എത്തുന്ന സുല്‍ത്താനിലൂടെയാണ് തമിഴിലേക്ക് അരങ്ങേറുന്നത്.

Back to top button