ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിയേക്കും പുതിയ നീക്കവുമായി പിണറായി സര്‍ക്കാര്‍ :തദേശ തിരഞ്ഞെടുപ്പ് മാറ്റിയാൽ സഹകരിക്കുമെന്ന് പ്രതിപക്ഷം

ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന കുട്ടനാട്, ചവറ മണ്ഡലങ്ങളിലെ ഇലക്ഷനൻ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടുംമെന്നു സംസ്ഥാനസര്‍ക്കാര്‍ .കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു.
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടന്ന് ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പും മാറ്റി വയ്‌ക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹകരിക്കാമെന്ന നിലപാടിലാണ് യു.ഡി.എഫ്.
സംസ്ഥാന നിയമസഭയ്‌ക്ക് കാലാവധി കഴിയാൻ ആറുമാസം കൂടിയേയുള്ളു . അതിനാല്‍ വിജയിച്ചുവരുന്ന എം.എല്‍.എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതു പെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്ബുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏകാഭിപ്രായം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയത്. കാലാവധിയാണ് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ച പ്രധാന ഘടകം.
സംസഥനാത്തെ രാഷ്ട്രീയ കക്ഷികളെല്ലാം ഏകാഭിപ്രായത്തില്‍ ഈ വിഷയം ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാവുകയുള്ളൂ.