Film News

ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റിനു ശ്രീനിവാസനറെ പ്രതികരണം!!വീഡിയോ

അത്യാസന്ന നിലയിൽ കഴിയുന്ന നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധിപേരാണ് രംഗത്തു എത്തിയത്, എന്നാൽ അദ്ദേഹം ഹൃദയ സംബന്ധമായി കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു അതിനിടയിൽ ആണ് അദ്ദേഹത്തിന് ഈ രീതിയിലുള്ള വ്യാജ വാർത്തകൾ കേൾക്കേണ്ടി വന്നത്. എന്നാൽ ഈ വാർത്തകൾക്കു പ്രതികരിച്ചു കൊണ്ട് നിർമാതാവായ ബാദുഷ. ബാദുഷയുടെ വാക്കുകൾ.. നല്ലൊരു  കലാകാരനായ അദ്ദേഹം മരിച്ചു എന്നൊരു വാർത്തയിടാൻ ആർക്കാണ് ഇത്രയും മനോ സുഖം തോന്നിയത്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണ് എന്നാൽ ആ നടന് ആരോഗ്യനില ഇപ്പോൾ തൃപ്തികരം ആണ്.


എന്നാൽ ശ്രീനിയേട്ടന്റെ സുഹൃത്തും, നിര്മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടന്‍ സംസാരിച്ചത് എത്ര ഊര്‍ജത്തോടെയും ഓജ സോടെയുമാണ്.ശ്രീനിയേട്ടനെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റിനു വ്യാജ വാർത്തകൾ കണ്ടു അദ്ദേഹം പറഞ്ഞത് ‘ ആൾക്കാർ ആദരവോടു തരുന്നതല്ലേ, ഒന്നും പാഴക്കേണ്ട കിട്ടുന്നതൊക്ക് തന്നേക്കു യെന്നതായിരുന്ന അദ്ദേഹത്തിന്റെ നർമ്മത്തിൽ കലര്ന്ന മറുപടി’. വ്യാജ വാർത്തകൾ ഉണ്ടാക്കുന്നത് ഒരു തര൦ മനോരോഗം ആണ്.


മലയാളിതാരങ്ങൾ മരിക്കുന്നു എന്ന വാർത്ത കേൾക്കുന്നതിൽ എന്ത് സന്തോഷം ആണ് ഉള്ളത്. എന്നാൽ അദ്ദേഹത്തിന്റെ നിലയിൽ മാറ്റം ഉണ്ടെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം. മാർച്ച് 30 നെ ആയിരുന്നു അദ്ദേഹത്തിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രക്തമൊഴുക്കിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തെ വെന്റിലേറ്ററിൽനിന് മാറ്റിയപ്പോൾ അദ്ദേഹത്തിന് അണുബാധ ഉണ്ടാകുകയും അതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്യ്തു.

Back to top button