Film News

തന്റെ വീഡിയോക്ക് വന്ന കമന്റിനെതിരെ തകർത്ത മറുപടിയായി അമൃത സുരേഷ്!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത് ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു അമൃത സുരേഷ് എന്ന ഗായികയെ പ്രേക്ഷകർക്ക്‌ സുപരിചിതയായത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, വീഡിയോകളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. അമൃതയും സഹോദരി അഭിരാമിയും സ്വന്തമായി ഒരു യു ടുബ് ചാനലും ഉണ്ട്. പ്രേഷകരുമായുള്ള അടുത്ത ബന്ധം ആണ് ഈ ഗായികക്കുള്ളത്. എന്നാൽ ഇപ്പോൾ തന്റെ മേക്കിങ് വീഡിയോ ക്കു വന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് താരം എത്തിയിരിക്കുകയാണ്.


‘നിങ്ങളെ തന്നെ നിങ്ങൾ തന്നെ സ്നേഹിക്കുക .. മറ്റാർക്കും അത് നിങ്ങള്ക്ക് വേണ്ടി ചെയ്യാൻ കഴിയില്ല’. എന്ന ക്യാപ്‌ഷനോട് കൂടി ആണ് താരം ആ വീഡിയോ പങ്കു വെച്ചത്. ഈ വീഡിയോക്ക് വന്ന നെഗറ്റീവ് കമെന്റ് ആണ് പങ്കു വെച്ച തു , കാക്ക കുളിചു കൊക്ക് ആയില്ല, പഴയ കാലം ഓർമയിൽ വരുന്നു എന്നിങ്ങനെ ഉള്ള കമ്മെന്റ്സിനെ തക്ക മറുപടിയുമായാണ് അമൃത എത്തിയത്. സാരമില്ല സഹോദര ഒന്ന് കൂടി കുളിച്ചു നോക്കിയാൽ മതി കൊക്കാകും,പഴയകാല൦ ഓർത്തിരിക്കാതെ പുതിയ കാലം നോക്കി ജീവിക്കുക എന്നായിരുന്നു ഗായികയുടെ പ്രതികരണം.


അമൃതയുടെ ഈ പ്രതികരണ൦ ഇപ്പോൾ വൈറൽ ആകുകയാണ്. ഈ കഴിഞ്ഞ ദിവസം ആയിരുന്നു താരം തന്റെ അച്ഛമ്മയുടെ മരണം സോഷ്യൽ മീഡിയുമായി പങ്കു വെച്ചത്. നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തിയിരുന്നത്., അമൃത സുരേഷ് സ്വന്തമായിട്ട് അമൃതം ഗമയ എന്ന ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചിട്ടുണ്ട്. അമൃതയും സഹോദരി അഭിരാമിയും ഒന്നിച്ചുള്ള പാട്ടുകൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

Back to top button