തിരിച്ചു വരവിനു പിന്നിൽ ഒരേയൊരു ലക്ഷ്യമേ ഉള്ളു ശ്രീശാന്ത്
ശ്രീശാന്ത് ക്രിക്കറ്റ് പ്രേമികളുടെ അഭിമാനം

ഒരുകാലത്ത് മലയാളികൾക്ക് അഭിമാനമായ ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. ഇടയ്ക്ക് ചില വിവാദങ്ങളിൽ അകപ്പെട്ടു ബി സി സി ഐ താരത്തെ ക്രിക്കറ്റിൽ തുടരുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുറച്ച് കാലത്തേക്ക് ക്രിക്കെറ്റ് കളിക്കുന്നതിൽ താരത്തിന് വിലക്കേർപ്പെടുത്തിയെങ്കിലും ആ വിലക്കുകൾ അടുത്തിടെ പിൻവലിക്കുകയും ചെയ്തിരുന്നു. താരം അതിനെയൊക്കെ ശക്തമായി തന്നെ പൊരുതി തോല്പിച്ചു വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്
എന്നാൽ ക്രിക്കറ്റിൽ നിന്നും വിട്ടു നിന്ന സമയത്ത് താരം നടനായും അവതാരകനായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കായികം മാത്രമല്ല താൻ കലയിലും പ്രതിഭയാണെന്നു തെളിയിച്ച വരവായിരുന്നു അത്. കൂടാതെ ശ്രീശാന്ത് ബിഗ് ബോസ് റിയാലിറ്റി ഷോയിലും മത്സരിക്കാൻ എത്തിയിരുന്നു. ഷോയിൽ റണ്ണറപ് പുരസ്കാരവും താരം നേടിയിരുന്നു.
ഇപ്പോൾ തന്റെ കുടുംബത്തിന്റെ അവസ്ഥയെ പറ്റി പറയുകയാണ് താരം.ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ അമ്മയുടെ അവസ്ഥയെ പറ്റി ശ്രീശാന്ത് തുറന്ന് പറഞ്ഞത്. ജീവിതത്തിൽ താൻ കണ്ട ഏറ്റവും ധീരയായ സ്ത്രീ തന്റെ ‘അമ്മ ആയിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാൽ ‘അമ്മ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത്. അമ്മയുടെ ഇടത്ത് കാൽ ഓപ്പറേഷൻ ചെയ്തു മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റിയിരിക്കുകയാണ്. അത് കൊണ്ട് അമ്മയ്ക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാൽ അമ്മയുടെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം വ്യക്തമാക്കിയില്ല.
ബിഗ് ബോസ്സിൽ വിജയിക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല തനിക്ക് അങ്ങനൊരു അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ വെച്ച് ഉണ്ടായ അനുഭവങ്ങൾ വളരെ വലുതാണ്. വിലപ്പെട്ട ദിവസങ്ങൾ ആയിരുന്നു അവയൊക്കെ. കൂടാതെ സൽമാൻ ഭായിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ പരുപാടിയിൽ കപ്പ് കിട്ടാതിരുന്നതിൽ തനിക്ക് വലിയ സങ്കടം ഒന്നും ഉണ്ടായില്ലെന്നും തന്റെ ഭാഗ്യം കൊണ്ടാണ് പരുപാടിയിൽ റണ്ണറപ് ആകാൻ കഴിഞ്ഞതെന്നും താരം പറഞ്ഞു.
എന്നാൽ ഇപ്പോൾ താരം കേരള ക്രിക്കറ്റ് ടീമിനെ പ്രീതിനിധികരിച്ചു മുഷ്‌താഖ് അലി ട്രോഫി യിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. നീണ്ട 7 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ടീമിൽ തിരിച്ചെത്തുന്നത്. വീണ്ടും ഒരു ശുഭ പ്രേതീക്ഷയോട് കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ.