ജപ്പാൻകാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം ! എന്തുകൊണ്ടാണ് അവർക്ക് പൊതുവെ അമിതവണ്ണം ഉണ്ടാകാത്തത്?

ബാക്ടീരിയകൾക്കും വൈറസിനും എതിരെ മരുന്നുകൾ കണ്ടുപിടിച്ചതോടെ മനുഷ്യന്റെ ആയുർദൈർഖ്യവും കൂടി. എന്നാൽ മനുഷ്യൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ദീർഘായുസ് മാത്രമാണോ? ഉയർന്ന ജീവിത നിലവാരം കൂടിയാണ്.
നല്ല കുടുംബം, സുഹൃത്തുക്കൾ, ജീവിത സാഹചര്യങ്ങൾ, നല്ല ആരോഗ്യം എന്നിവ നിറഞ്ഞ ജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 2020 ഫെബ്രുവരിയിലെ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 112 വയസും 344 ദിവസവും പ്രായമുള്ള ജപ്പാൻകാരനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ.
ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ചു ജപ്പാൻകാരുടെ ശരാശരി ആയുർദൈർഖ്യം 83.7 വയസ്സാണ്. എന്നാൽ ജാപ്പനീസ് ദിനപത്രമായ നിപ്പോൺ ടൈംസ് റിപ്പോർട്ട് അനുസരിച്ചു 2019 ജപ്പാനിലെ ആളുകളുടെ ആയുർദൈർഖ്യത്തിൽ സ്ത്രീകൾക്ക് 87.45 വയസ്സും പുരുഷന്മാർക്ക് 81.41 വയസുമാണ്. ജപ്പാനിലെ ആളുകളുടെ ദീർഘായുസിനു കാരണം അവരുടെ ഭക്ഷണക്രമം, വ്യായാമം, സാംസ്‌കാരിക ഘടകങ്ങൾ, ജനിതക പ്രേത്യേകതകൾ എന്നിവയാണ്.
ജപ്പാൻകാരിൽനിന്നും നമ്മൾ കണ്ടുപഠിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…..
- വയർ നിറക്കേണ്ട ; 80 % വയറു നിറയും വരെയേ ജപ്പാൻകാർ ആഹാരംകഴിക്കാറുള്ളു, കാരണം ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതു വഴി അന്നനാളത്തിന്റെ ഭാരം വർധിക്കും.
- മികച്ച ആരോഗ്യ സംരക്ഷണവും ശുചിത്വവും ; ജപ്പാന് വളരെ മികച്ച ആരോഗ്യ പരിപാലാന സംവിധാനമാണ് ഉള്ളത്. ജനനം മുതൽ സാർവത്രിക ആരോഗ്യ ഇൻഷുറൻസും പതിവ് ആരോഗ്യ പരിശോധനകളും സമയ ബന്ധിതമായ പരിചരണങ്ങളും ഇതുവഴി നടപ്പാക്കുന്നു. പല ജീവിതശൈലി രോഗങ്ങൾക്കും സൗജന്യമായാണ് ഇവിടെ ചികിത്സ നൽകുന്നത്. കൂടാതെ ഇവർ ഉപ്പ് വളരെ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.
- ഭക്ഷണ സമയം ; ജപ്പാൻകാർ കുറച്ചു മാത്രം ഭക്ഷണമേ വിളമ്പാറുള്ളു. കൂടാതെ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു വളരെ കൂടുതൽ സമയം എടുത്താണ് ഭക്ഷണം കഴിക്കുന്നതും. ടീവിയുടെ മുൻപിലോ സെൽഫോണിനു മുൻപിലോ ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതി ഇവിടെ വ്യാപകമായിട്ടില്ല. തറയിൽ ഇരുന്നു ചോപ്‌സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ആഹാരം കഴിക്കുന്നത്.
- കഴിക്കുന്ന ഭക്ഷണം ; വളരെ സമീകൃതമായ ഭക്ഷണരീതിയാണ് ജപ്പാൻകാരുടേത്. മാത്രമല്ല അത് അവരുടെ സംസ്കാരത്തിന്റെ ഭാഗവുമാണ്. ഓരോ സീസൺ അനുസരിച്ചുള്ള പഴങ്ങൾ, ഒമേഗ സമ്പുഷ്ടമായ മൽസ്യങ്ങൾ, അരി, ധാന്യങ്ങൾ, സോയ, പച്ചക്കറികൾ എന്നിവ ഇവരുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കും. ഈ ഭക്ഷണങ്ങളിലെല്ലാം കൊഴുപ്പുകളും പഞ്ചസാരയും കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്നതിനാലും വിറ്റമിന്സും ധാതുക്കളും സമ്പുഷ്ടമായതിനാലും കാൻസറിനും ഹൃദ്രോഗത്തിനുമുള്ള സാദ്ധ്യതകൾ കുറയുന്നു. അവരുടെ പാചക രീതിയനുസരിച്ച് കലോറിയുള്ള കൊഴുപ്പ് നിറഞ്ഞ ആഹാരം കുറവാണ്. അതുകൊണ്ടുതന്നെ ജപ്പാനിൽ അമിതവണ്ണത്തിന് തോത് വളരെ കുറവാണ്.
- ചായ ; ജപ്പാനിലെ ആളുകൾ ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല അത് അവരുടെ സംസാരത്തിന്റെ ഭാഗവുമാണ്. രോഗപ്രതിരോധശേഷി, ഊർജത്തിന്റെ അളവ് എന്നിവ വർധിപ്പിക്കുന്നതിനും , നല്ല ദഹനത്തിനും, രക്തസമ്മര്ദം നിയന്ത്രിക്കുന്നതിനുമുള്ള ആന്റിഓക്‌സിഡന്റുകൾ അതിൽ അടകിയിട്ടുണ്ട്.
- നടത്തം ; ജപ്പാനിലെ ചെറുപ്പക്കാരും പ്രായമായവരും ഒരേപോലെ നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
- ജീവിക്കാനുള്ള കാരണം ; ജീവിക്കാനുള്ള കാരണം കണ്ടെത്തിയാൽ ആയുസ് വർധിക്കുമെന്നാണ് ജപ്പാൻ കാരുടെ വിശ്വാസം.
എന്തായാലും ജപ്പാൻകാരുടെ ഈ രീതികൾ കേൾക്കുന്ന നിങ്ങളിൽ പലർക്കും ഒരു അത്ഭുതം തോന്നുന്നുണ്ടാവും !ഇതാണോ ഇത്ര വലിയ കാര്യമെന്ന്….പക്ഷെ അവർ അച്ചടക്കവും കൃത്യനിഷ്ഠയും ഉള്ളവരാണ്. ചെറിയ കാരങ്ങളാണെങ്കിലും അവർ അത് തുടർന്നുകൊണ്ടേയിരിക്കും. മടിയന്മാരല്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം!