ഫോറൻസിക് ലെ നായിക റേബ ജോൺ വിവാഹിതയാവുന്നു
പിറന്നാൾ ദിനത്തിൽ താരത്തെ പ്രൊപ്പോസ് ചെയ്തുകൊണ്ട് ബോയ്‌ഫ്രണ്ട്

ഒരു സമയത്ത് മഴവിൽ മനോരമയിൽ നടന്ന ജനശ്രദ്ധയാർന്ന റിയാലിറ്റി ഷോ ആയിരുന്നു മിടുക്കി…. ഇതിൽ മത്സരാധികൾ ആയിരുന്ന പലരും ഇന്ന് സിനിമ ലോകത്ത് വളരെ തിരക്കുള്ള നായികയാണ്… അക്കൂട്ടത്തിൽ ഒരാളാണ് നടി രേബ മോണിക്ക ജോൺ … വിനീത് ശ്രീനിവാസൻ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ എത്തിയതോടെ റെബ മോണിക്ക മലയാളത്തിൽ മുൻ നിര നായികയായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിലെ നടിയുടെ നായികാ വേഷം യേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദളപതി വിജയുടെ ബിഗില്‍ എന്ന ചിത്രത്തിലെ വേഷവും നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ് ഇന്ന് റേബ . മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുള്ള ആളാണ് താരം…
തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം റീബ പങ്കുവെക്കാറുണ്ട്. നാല് വര്‍ഷത്തെ കരിയറില്‍ ഏഴ് ചിത്രങ്ങളാണ് നടിയുടെതായി പുറത്തിറങ്ങിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ജരുഗണ്ടി, മിഖായേല്‍, ധനുസു രാസി നീയര്‍ഗളെ തുടങ്ങിയവയാണ് റീബ മോണിക്ക ജോണിന്റെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഫോറന്‍സിക്ക് തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു.
അതുമാത്രമല്ല താരത്തിന്റെ ജന്മദിനത്തിൽ വളരെ പ്രധാന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്… അത് വേറെ ഒന്നുമല്ല താരത്തിന്റെ വിവാഹ വാർത്തയാണ് പുറത്ത്‌വന്നിരിക്കുന്നത്.. ദുബായ് സ്വദേശിയായ ജോയ്‌മോന്‍ ജോസഫാണ് റീബയുടെ പ്രതിശ്രുത വരന്‍. വിവാഹത്തിന് റെബ സമ്മതം മൂളിയതായി ജോയ്‌മോന്‍ തന്നെയാണ് അറിയിച്ചത്. നടിയുടെ പിറന്നാള്‍ ആഘോഷ സമയത്താണ് ഇരുവരും വിവാഹ കാര്യം പങ്കുവെച്ചത്. റീബയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ജോയ്‌മോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വെറും ചിത്രം മാത്രമല്ല താരം പങ്കുവെച്ചത് മറിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു അത് ഇങ്ങനെയാണ്…..
അങ്ങനെ ഞങ്ങള്‍ യെസ് പറഞ്ഞു, സംഭവിച്ചത് ഓര്‍ക്കുമ്ബോള്‍ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിന് ശേഷമാണ് ദുബായില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു രാത്രിയില്‍ രണ്ട് പേരും ഒരുപോല പ്രൊപ്പൊസ് ചെയ്യാനുളള സാധ്യത എത്രത്തോളമായിരിക്കും. എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃശ്ചികത. അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെജീവിതത്തിലെ എറ്റവും മനോഹരമായ രാത്രി. ഈ ഓര്‍മ്മകള്‍ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഒരുപാട് ഇഷ്ടം റെബാ ജന്മദിനാശംസകള്‍ ജോയ്‌മോന്‍ ജോസഫിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു….
ഏതായാലും ബിഗിൽ എന്ന ഒരൊറ്റ ചിത്രംകൊണ്ട് തെന്നിത്യൻ താരമായി മാറിയ രേബയുടെ വിവാഹവാർത്ത ഇപ്പോൾ ആരധകർ ഏറ്റെടുത്തിരിക്കുകയാണ്… അതുമാത്രമല്ല താരത്തിന് ആശംസകൾ അറിയിച്ച് നിരവധിപേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്….