
റെബേക്കയുടെ വിവാഹ വാർത്തയ്ക്കുപിന്നാലെയാണ് കസ്തൂരിമാൻ സീരിയൽ അവസാനിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നത്. റെബേക്ക വിവാഹിതയാകാൻ പോകുന്നതുകൊണ്ടാണോ സീരിയൽ അവസാനിപ്പിക്കുന്നതെന്ന സംശയവും ഇതോടെ ഉയർന്നു.
‘കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റെബേക്ക സന്തോഷ്. റെബേക്ക വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത ഏതാനും ദിവസം മുൻപാണ് പുറത്തുവന്നത്. റെബേക്കയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
റെബേക്കയുടെ വിവാഹ വാർത്തയ്ക്കുപിന്നാലെയാണ് കസ്തൂരിമാൻ സീരിയൽ അവസാനിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നത്. റെബേക്ക വിവാഹിതയാകാൻ പോകുന്നതുകൊണ്ടാണോ സീരിയൽ അവസാനിപ്പിക്കുന്നതെന്ന സംശയവും ഇതോടെ ഉയർന്നു. പലരും ഇക്കാര്യം ചോദിച്ച് റെബേക്കയ്ക്ക് മെസേജുകളും അയച്ചു. ഇപ്പോഴിതാ ഇതിനുളള ഉത്തരം റെബേക്ക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ്
”ഞാൻ വിവാഹിതയാകാൻ പോകുന്നതു കൊണ്ടാണോ കസ്തൂരിമാൻ അവസാനിപ്പിക്കുന്നതെന്നു ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്നു. ഒരിക്കലും അല്ല. വിവാഹശേഷവും ഞാൻ അഭിനയരംഗത്ത് തുടരുക തന്നെ ചെയ്യും,” റെബേക്ക പറഞ്ഞു.
സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താൻ പ്രണയത്തിലാണെന്ന വിവരം റെബേക്ക സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരാൾ തന്നെ താനാക്കി, മറ്റൊരാൾ എനിക്ക് ജന്മം നൽകി എന്ന കുറിപ്പോടെയാണ് താരം തന്റെ കാമുകനെ പരിചയപ്പെടുത്തിയത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ‘കസ്തൂരിമാൻ’. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തുന്നത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ‘കസ്തൂരിമാൻ’ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന സിനിമാലോകത്തെ പുതിയ വിശേഷങ്ങളുമായി ഞങ്ങൾ വീണ്ടും എത്തും…!