റെബേക്കയുടെ വിവാഹം കഴിഞ്ഞതിനു ശേഷം കിട്ടിയ പണി …ഉപദേശകയായിഎലീന

ടെലിവിഷൻ പ്രേഷകരുടെ പ്രിയ നടി റെബേക്ക സന്തോഷ് .കസ്തൂരിമാൻ എന്ന സീരിയലിൽ കാവ്യ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ത് റെബേക്ക ആയിരുന്നു കുടുംബ പ്രേക്ഷകർക്ക് മാത്രമല്ല യൂത്തുകാർക്കും പ്രിയങ്കരിയാണ് ഈ നായിക.കസ്തൂരി മാൻ എന്നകുടുംബ പരമ്പരയിൽ ആണേ റെബേക്കക്കെ ഒരു നല്ല വഴി തിരുവ് ഉണ്ടായതെ നവംബർ 1 ആയിരുന്നു റെബേക്കയുടേയും സംവിധായകൻ ശ്രീജിത്ത് വിജയന്റേയും വിവാഹം. മാര്‍ഗം കളി, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ശ്രീജിത്ത് ആയിരുന്നു, ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. റെബേക്ക- ശ്രീജിത്ത് വിവാഹത്തിന് സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷമാക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് റെബേക്ക. തന്റെ സീരിയൽ വിശേഷങ്ങൾക്കൊപ്പം റിയൽ ലൈഫ് സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വവാഹനിശ്ചയം. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ വൈറലായിരുന്നു. ശ്രീജിത്തിനോടൊപ്പമുള്ള രസകരമായ വീഡിയോകളും ചിത്രങ്ങളും റെബേക്ക സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കാറുമുണ്ടായിരുന്നു.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹത്തിന് ശേഷമുള്ള റെബേക്കയുടെ ആദ്യ ദിവസമാണ്. ശ്രീജിത്ത് ആയിരുന്നു വീഡിയോ പങ്കുവെച്ചത്. വിവാഹ സങ്കല്‍പ്പം വേര്‍ഷന്‍ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നില്‍ നില്‍ക്കണം, അതാണ് കേരളീയ സംസ്‌കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്. എഴുന്നേല്‍ക്കാന്‍ മടിച്ച് കട്ടിലിൽ കിടക്കുന്ന റെബേക്കയേയുമാണ് പുതിയ വീഡിയോയില്‍ കാണുന്നത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഈ വിഡീയോ പെട്ടന്നായിരുന്നു വൈറലായി മാറിയത് .സീരിയൽ താരമായ എലീന യുടെ കമന്റ് പണി കിട്ടിയല്ലോ ചേച്ചി എന്നായിരുന്നു .സാരമില്ല ഇനിയും അങ്ങോട്ട് ഫ്രഷ് ആയി തുടങ്ങാം എന്നും ആയിരുന്നു എലീനയുടെ മറുപടി
സോഷ്യൽ മീഡിയയിൽ സജീവമായ റെബേക്ക വിവാഹത്തിലെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്. ”വര്‍ഷങ്ങളായുള്ള ബന്ധമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. കരിയറില്‍ ഇനിയും ഒരുപാട് ദൂരം പോവാനുണ്ടെന്നും വീട്ടുകാരും തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് റെബേക്ക വ്യക്തമാക്കിയിരുന്നു. കസ്തൂരിമാനിലെ കാവ്യയെ പോലെ അല്ല റിയൽ ലൈഫിൽ എന്നും മറ്റൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. ”പപ്പയുടേയും അമ്മയുടേയും ചെറിയ കുഞ്ഞ് എന്ന് പറഞ്ഞ് തന്നെ കളിയാക്കാറുണ്ട്. എല്ലാത്തിനേയും പോസിറ്റീവായി കാണുന്ന, ചിരിക്കാനേറെ ഇഷ്ടമുള്ളയാളാണ് താനെന്നായിരുന്നു” റെബേക്ക പറഞ്ഞത്.