Current AffairsFilm News

സിനിമാ നടനാകാൻ കൊതിച്ചു, ഒടുവിൽ എത്തിച്ചേർന്നത് ആഭ്യന്തര മന്ത്രി പദവിയിൽ !! ആർക്കും അറിയാത്ത രമേശ് ചെന്നിത്തലയുടെ മറ്റൊരു മുഖം

മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ കോൺഗ്രസ്സിന്റെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വാർത്തകളിൽ വീണ്ടും നിറയുകയാണ്. ഇത്തവണ അദ്ദേഹം പ്രതിധാനം ചെയുന്ന രാഷ്ട്രീയത്തിന്റെ പേരിലല്ല മറിച്ച് അദ്ദേഹം ചെറുപ്പത്തിൽ കൊണ്ട് നടന്ന ഒരു സ്വപനത്തിൻറെ പേരിലാണ് എന്ന് മാത്രം. 20 വയസുള്ളപ്പോൾ രമേശ് ചെന്നിത്തലയുടെ പേരിൽ വന്ന ഒരു പത്ര വാർത്തയാണ് ഇതിനൊക്കെ ആധാരം. 20ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള പുതുമുഖ നടൻ സിനിമയിൽ അവസരം തേടുന്നു എന്നതായിരുന്നു പത്ര വാർത്ത.ഈ പത്ര വാർത്തയുടെ ഉറവിടം തേടിയെത്തിയ നടൻ ടിനി ടോമാണ് സംസ്ഥാന പ്രതിപക്ഷ നേതാവിൻ്റെ ഈ ഒരു ഫ്‌ളാഷ് ബാക്ക് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ബാലജനസഖ്യം പ്രവർത്തകനായിരുന്ന സമയത്താണ് രമേശ് ചെന്നിത്തല നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നത്. ആ കാലഘട്ടത്തിൽ നിരവധി സ്റ്റേജുകളിൽ നടനായി അദ്ദേഹം അരങ്ങ് നിറഞ്ഞിരുന്നു. ഇന്ന് പ്രസംഗിക്കാനായിരുന്നു സ്റ്റേജിൽ കയറുന്നത് എങ്കിൽ അന്ന് അഭിനയിക്കാനായിരുന്നു എന്ന് മാത്രം. ആ കാലഘട്ടത്തിലാണ് സിനിമ മോഹം മനസിലുദിച്ചത്. കോളേജിൽ ബെസ്റ്റ് ആക്റ്റർ കൂടിയായിരുന്നത് ആഗ്രഹത്തിന് ശക്തി കൂട്ടി. പക്ഷേ പിന്നീട് രാഷ്ട്രീയപ്രവർത്തനത്തിൽ ശക്തമായ സാന്നിധ്യമായതോട് കൂടി ആഗ്രഹങ്ങൾ മടക്കി വയ്‌ക്കേണ്ടി വന്നു. തുടർന്ന് വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ ദേശീയ അമരത്തെത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനം ഒടുവിൽ കോൺഗ്രെസ്സിലേയ്ക്ക്.

പെണ്ണ് കാണാൻ പോയത് രാത്രി ഒൻപതരയ്ക്ക്. കല്യാണം കഴിഞ്ഞ ഉടൻ മന്ത്രിയായി. ഇങ്ങനെ ട്വിസ്റ്റുകൾ സിനിമയേക്കാൾ ഗംഭീരമാണ് ചെന്നിത്തലയുടെ ജീവിതത്തിൽ. ദേശീയ രാഷ്ട്രീയത്തിൽ സജീവമായതോടെ ഹിന്ദി അധ്യാപകൻ കൂടിയായ രമേശ് ചെന്നിത്തല കുടുംബ സമേതം ദില്ലിയിലേക്ക് കൂടു മാറി. കീഴ്വഴക്കങ്ങൾ മാറ്റി മക്കളെ രാഷ്ട്രീയത്തിലിറയ്ക്കാതെ അവർക്ക് നല്ല വിദ്യാഭ്യാസം നൽകി. ഒരാൾ ഇപ്പോൾ ഡോക്റ്റർ , മറ്റെയാൾ സിവിൽ സർവീസിൽ. ഈ തിരക്കുകൾക്കിടയിലും സിനിമ മോഹം പൂർണമായി ഉപേക്ഷിക്കാതെ പ്രതിപക്ഷ നേതാവിൻ്റെ ജോലി തിരക്കുകളിലാണ് ചെന്നിത്തലക്കാരനായ ഈ മോഹൻലാൽ ആരാധകൻ.

കടപ്പാട് : asianetnews

 

Back to top button