ചക്കപ്പഴത്തിൽ നിന്നും സബീറ്റ ജോർജ് പിന്മാറുന്നു ; കാരണംഇതാണ്!!

കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ‘ചക്കപ്പഴം’. ഉപ്പും, മുളകും എന്ന ജനപ്രിയ പരമ്പരയെ ഇഷ്ടപെടുന്നതുപോലെതന്നെയാണ് ചക്ക പഴവും. ചക്ക പഴത്തിലെ അഭിനേതാക്കളെ പ്രേക്ഷകർ തങ്ങളുടെ കുടുംബംഗാങ്ങളെ പോലെ തന്നെയാണ് കാണുന്നത്. ഇതിൽ അഭിനയിക്കുന്ന താരങ്ങളെ കഥാപാത്രങ്ങളുടെ പേര് പോലെത്തന്നെയാണ് അവരെ അറിയപ്പെടുന്നതും. അച്ഛനും മൂന്നു മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ കഥ പറയുകയാണ് ചക്ക പഴം. ഈ സീരിയലിലെ ഒരു പ്രധാന താരമാണ് ലളിതാമ്മ. ലളിതാമ്മയെ അവതരിപ്പിച്ചിരിക്കുന്നതു സബീറ്റ ജോർജ് , താരത്തിന് നിരവധി ആരാധകരും ഉണ്ട്. ഇപ്പോൾ സബീറ്റ ചക്ക പഴത്തിൽ നിന്നും മാറുന്നു എന്നുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
ചക്ക പഴത്തിലെ പുതിയ ലളിതാമ്മയെ പരിചയപെടുത്തിയിരിക്കുന്നു താര൦. കൂടാതെ താരം പറയുന്നു തനിക്കു ഇതുവരെയും സപ്പോർട് ചെയ്യ്ത പ്രേഷകർക്ക് നന്ദിയും അറിയിച്ചു. താരത്തിന്റെ ഈ പിന്മാറ്റം സോഷ്യൽ മീഡിയിൽ വലിയ ചർച്ച ആയിരിക്കുകയാണ്, ഇപ്പോൾ ചക്ക പഴത്തിൽ നിന്നും നാലാമത്തെ കഥാപാത്രം ആണ് ഇങ്ങനെ പിന്മാറുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ നന്ദി അറയിപ്പിച്ച കുറിപ്പും ഇപ്പോൾ ശ്രെദ്ധ ആയിട്ടുണ്ട്.
ഇനിയും ചക്ക പഴത്തിൽ ആശആണ് പുതിയ ലളിതാമ്മയായി എത്തുന്നത്. സബീറ്റ കുറിച്ചത് പുതിയ ലളിതാമ്മയെ അംഗീകരിക്കുക, അതോടൊപ്പം പഴയ ലളിതാമ്മയെ മറക്കാതിരിക്കുക.സബീറ്റയുടെ സീരിയലിൽ നിന്നുമുള്ള പിന്മാറ്റം വളരെ സങ്കടം തോന്നിച്ചിട്ടുണ്ട് ആരാധകരെ. താൻ ഇതിൽ നിന്നും മാറാനുള്ള കാരണം തന്റെ കോൺട്രാക്ട് തീർന്നതുകൊണ്ടാണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത് സബീറ്റ പറയുന്നു.