പ്രധാനമന്ത്രിയെ വിമർശിച്ചു രേവതി സമ്പത്
മോദി മനസാക്ഷി ഇല്ലാത്ത പ്രധാനമന്ത്രി എന്നും രേവതി പറഞ്ഞു

ടിവിയില്‍ ചെലച്ചിട്ട് പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും’; രേവതി സമ്പത്ത്…
കോവിഡില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി ചോദ്യം ചെയ്ത് നടി രേവതിസമ്പത്. ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോള്‍ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യര്‍ പോലും ഈ ശവങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകില്ലേ. ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടി.വിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ ജനങ്ങള്‍ തന്നെ വിചാരണ ചെയ്യും എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവടതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന് പുഴുക്കളോട് താന്‍ മാപ്പ് ചോദിക്കുന്നു എന്നും രേവതി കൂട്ടിച്ചേര്‍ത്തു.
മോദിയെ അഭിസംബോധന ചെയ്തു തുടങ്ങുന്ന രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നമ്മുക്ക് ഒന്ന് നോക്കാം.
മോദി,
”നിങ്ങള്‍ക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്. താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോള്‍ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യര്‍ പോലും ഈ ശവങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകില്ലേ? ശ്വാസം എടുക്കാനാവാതെ നീറുന്നുണ്ടാകില്ലേ?
അവരില്‍ അതിജീവിച്ചു തിരിച്ചുവരുന്ന മനുഷ്യരുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണിപോരാളികള്‍ അവരായിരിക്കും. ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടി.വിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും.
മോദി ഇന്ത്യയെ കാര്‍ന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിന്റെ പേരില്‍ ധാരാളം സൈബര്‍ അബ്യൂസുകള്‍ പണ്ട് ഞാൻ നേരിട്ടിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവടതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്, പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ.”
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3.49 ലക്ഷം കൊവിഡ് കേസുകള്‍. 2767 കൊവിഡ് രോഗികള്‍ കൂടി മരിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം മൂന്ന് ലക്ഷം കടക്കുന്നത്. മരണസംഖ്യ 2000 കടക്കുന്നതും തുടര്‍ച്ചയായ നാലാം ദിവസമാണ്. ഏപ്രില്‍ 15 മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്.
ഇതുവരെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ മരണ സംഖ്യ 1,92,311 ല്‍ എത്തി. നിലവില്‍ 1,40,85,110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ 2,17,113 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്തിതുവരെ 14,09,16,417 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.