CelebratiesFilm News

വിവാഹബന്ധം വേർപെടുത്തിയപ്പോഴാണ് ഞങ്ങൾ കൂടുതൽ സന്തുഷ്ടരായത്

പിരിയുന്നതാണ് ഞങ്ങളുടെ മനസാക്ഷിയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ശരി

സൗത്ത് ഇന്ത്യയിൽ ഒരു കാലത്ത് എല്ലാസിനിമാപ്രേമികളുടെയും ഹരമായിരുന്നു രേവതി. മലയാളം,തമിഴ്,കന്നഡ തുടങ്ങി നിരവധി സിനിമ മേഖലകളിൽ ഒരുപാട് മുൻനിര നായകന്മാരുടെ നായികയായിരുന്നു രേവതി. ഡാൻസറായും മികച്ച അഭിനയത്രി  ആയിട്ടും തിളങ്ങിയ താരം എന്നാൽ വിവാഹജീവിതത്തിൽ പരാജയപ്പെട്ടു.

നടനും ഡയറക്ടറും ആയ സുരേഷ് ചന്ദ്രമേനോനുമായി രേവതി വിവാഹബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ 7 വർഷം കഴിഞ്ഞു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേവതി തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ പാകപ്പിഴകളെ കുറിച്ച് തുറന്നു പറഞ്ഞത്…

“സ്നേഹ വിവാഹമായിരുന്നു ഞങ്ങളുടേത്. മാതാപിതാക്കളുടെ പൂർണ്ണസമ്മതത്തോടു കൂടിയുള്ള വിവാഹമായിരുന്നു, എന്റെ ജീവിതത്തിൽ  എന്റെ മാതാപിതാക്കളെ ധിക്കരിച്ചു ഞാൻ ഒന്നും ചെയ്യില്ല. സുരേഷിനെ ജീവിതപങ്കാളി ആയി കിട്ടിയപ്പോൾ നല്ല സന്തോഷമുള്ള ഒരു  ലൈഫ് ആരുന്നു ആദ്യം, എന്റെ ഭർത്താവ് എന്നതിലുപരി എന്റെ നല്ല സുഹൃത്താണ് അദ്ദേഹം. പക്ഷെ എപ്പോഴോ ഞങ്ങൾക്ക് പൊരുത്തപ്പെട്ടു പോകാൻ തടസ്സങ്ങൾ ഉണ്ടായി….നല്ല ഒരു സൗഹൃദബന്ധത്തിനു അപ്പുറം ഭാര്യ-ഭതൃ  ബന്ധം തുടരാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല.  അതുകൊണ്ട് ഒരുമിച്ചുപോകാൻ പറ്റില്ല എന്നു തോന്നിയപ്പോൾ വീട്ടുകാരെ ആണ് ആദ്യം അറിയിച്ചത്ത്.

അവർ പറഞ്ഞു കുറച്ചുകൂടെ വെയിറ്റ് ചെയ്യ്, എന്നിട്ട് തീരുമാനിക്കാം. അങ്ങനെ ഒരു 5 -6  വർഷങ്ങൾകൂടി കടന്നുപോയി. പിന്നെ അത് ഞങ്ങളുടെ സൗഹൃദബന്ധത്തിൽ വെള്ളലേൽപ്പിക്കും എന്ന് തോന്നിയപ്പോൾ പിരിയാൻ തീരുമാനിച്ചു. കാരണം ഇനിയും ഇങ്ങനെപോയാൽ ശത്രുക്കളാകേണ്ടി വരും എന്ന് ഞങ്ങൾക്ക് തോന്നി. അങ്ങനെ ഒരുമിച്ചു പിരിയാൻ തീരുമാനിച്ചു. അതിനു പ്രധാനകാരണം ഒരു കുഞ്ഞു ഇല്ലാതിരുന്നതാണ്. ഒരു കുടുംബജീവിതത്തിൽ കുഞ്ഞിന്റെ സ്ഥാനവും പ്രധാനമാണ്. ഇത്രയും മാത്രമേ രേവതി പുറത്തു പറയാൻ തയ്യാറായിരുന്നൊള്ളു.

ഒരു കുഞ്ഞുണ്ടാകാതിരുന്നതിൽ സങ്കടം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അന്ന് ഉണ്ടായിരുന്നു, പിന്നെ ആർട്ടിഫിഷ്യൽ രീതിയിലുള്ള ട്രീട്മെന്റിന് ഞാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് അത് ജീവിതത്തിൽ ദൈവം വിധിച്ചിട്ടില്ല, അതുകൊണ്ട് വേണ്ട എന്ന് തീരുമാനം എടുത്തു. ഇപ്പോൾ അതിൽ ഒരു ദുഖവും ഇല്ല. വിവാഹബന്ധം വേർപ്പെടുത്തിയതും ഞാൻ എടുത്ത ഒരു നല്ല തീരുമാനം ആയിരുന്നു. ഇപ്പോഴും ഞാൻ സുരേഷുമായി കാണാറുണ്ട്, സംസാരിക്കാറുണ്ട്, എപ്പോളും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്.

ജീവിതത്തിൽ എനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് എന്റെ ലൈഫിൽ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യണം,  മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും പ്രയോജനം ആകുന്നവിധത്തിൽ.

Back to top button