Film News

നോക്കൂ ഞങ്ങളുടെ കാലുകൾ കാണുന്നില്ലേ. തുടകളും മുലകളും വയറും കൈയും എല്ലാം ദൃശ്യമല്ലേ. രേവതി സമ്പത്തിന്റെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു.

അഭിനയത്രി, ഗായിക എന്നീ മേഖലകളിൽ  തിളങ്ങി നിൽക്കുന്ന താരമാണ് രേവതി സമ്പത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ  ഒരു വിഷയത്തെ സംബന്ധിച്ച് രേവതി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ജനങ്ങളുടെ ശ്രദ്ധനേടുന്നത്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന രേവതിയുടെ കുറുപ്പ് ഇങ്ങനെയാണ്,മനുഷ്യർ ഞങ്ങൾക്ക് ഉടലുകൾ നൽകിയിട്ടുണ്ട്. അതിൽ കാലുകൾ നമുക്കുമുണ്ട്. കാലുകൾ മാത്രമല്ല. തലയും മൂക്കും കണ്ണും വയറും മുലകളും എല്ലാം ഞങ്ങൾക്കുണ്ട്. പക്ഷേ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. നിങ്ങൾ കാണാനാഗ്രഹിക്കുന്ന ശരീരമാണ് ഞങ്ങൾക്ക് നിങ്ങൾ തന്നിരിക്കുന്നത്. ശരീരത്തിലെ ഓരോ ഭാഗങ്ങളെയും അളന്നു തിട്ടപ്പെടുത്തി പുരുഷൻ രുപപ്പെടുത്തിയ കാമോജ്വലന ശരീരമാണ് ഞങ്ങൾക്കുള്ളത്.

revathy sampath facebook post

നിങ്ങളുടെ ഉള്ളിലെ മാതൃകാ സ്ത്രീയെ ആകുമല്ലോ എന്തായാലും നിങ്ങൾ ദൈവീക പരിവേഷത്തിൽ കാണുന്നത്. യാഥാർത്ഥ്യത്തിൽ ജീവിക്കുന്ന സ്ത്രീകൾ ഞങ്ങളെപ്പോലെ വസ്ത്രം ധരിക്കുമ്പോൾ അവരെ ആക്രമിക്കുന്നത് ശരിയാണോ ഭക്തരേ? നോക്കൂ ഞങ്ങളുടെ കാലുകൾ കാണുന്നില്ലേ. തുടകളും മുലകളും വയറും കൈയും എല്ലാം ദൃശ്യമല്ലേ. നിങ്ങൾ അവരെ ശരീരത്തിൻ്റെ പേരിൽ ആക്രമിക്കുമ്പോൾ അതെല്ലാം ഞങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിയാണെന്ന് നിങ്ങൾ തിരിച്ചറിയാത്തതെന്താണ്?

Back to top button