ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്

സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഒരു മാസം തികയ്ക്കാൻ പോകുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് സീസൺ 3 യ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. പുതുമയുളള ടാസ്ക്കുകളും മത്സരങ്ങളുമാണ് ഇക്കുറി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മത്സരാർഥികളുടെ തിരഞ്ഞെടുപ്പും ഏറെ പുതുമ സൃഷ്ടിക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്.
രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഇപ്പോള്‍ കടന്നു പോകുന്നത്. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രൂപ്പുകളും സമവാക്യങ്ങളുമെല്ലാം ഉടലെടുത്തിട്ടുണ്ട്. വാക്‌പോരുകള്‍ക്കും പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. അതേസമയം ഊ സീസണിനെ കുറിച്ച് പ്രേക്ഷകര്‍ എടുത്ത് പറയുന്ന പ്രധാന കാര്യമാണ് അവതാരകനായ മോഹന്‍ലാലിന്റെ ഇടപെടല്‍. ഇപ്പോൾ ബിഗ്‌ബോസ് അവതകരാകൻ മോഹൻലാലിനെക്കുറിച്ച് രേവതി സമ്പത്ത് പങ്കുവെച്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
ഈ “ബിഗ്ഗ് ബോസ്സ്” എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.
ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആർക്കും നാക്കില്ലേ.ഇവർക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകൾ. മോഹൻലാൽ വരുന്നതും വിരട്ടൽ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളിൽ ആണ്. ഒരു തവണയെങ്കിലും മിസ്റ്റർ മോഹൻലാൽ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ തുടങ്ങുന്ന സമയത്ത്, “നിർത്തടോ, ഞാൻ പറയുന്നത് താൻ ആദ്യം മുഴുവൻ കേൾക്ക് മോഹൻലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് “എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തിൽ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോ.