Film News

ലഹരിമരുന്ന് മരുന്ന് കേസ്, നടി റിയ ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചു

ബോളിവുഡുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി റിയ ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചു, മുംബൈ ഹൈക്കോടതിയിൽ നിന്നുമാണ് റിയക്ക് ജാമ്യം ലഭിച്ചത്, ബോളിവുഡ് നടൻ സുശാന്ത് രാജ്പുത് സിംഗിന്റെ മരണവും ലഹരി മരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് റിയ ചക്രവർത്തിയെ അറസ്റ് ചെയ്‍തത്, മരണപ്പെട്ട നടൻ സുശാന്തിന്‌ റിയ മയക്ക് മരുന്ന് നൽകി എന്നായിരുന്നു റിയക്കെതിരെ ഉയർന്ന ആരോപണം, ഇതിനു തെളിവായി മയക്ക് മരുന്ന് മാഫിയയുമായി റിയ നടത്തിയ ഫോൺ സംഭാഷണവും പുറത്ത് വിട്ടിരുന്നു. എന്നാൽ താൻ മയക്ക് മരുന്ന് എത്തിച്ചത് സുശാന്തിന്റെ തീരുമാന പ്രകാരം ആയിരുന്നു എന്നാണ് റിയ വെളിപ്പെടുത്തിയത്.

ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. റിയയ്ക്ക് പുറമേ, സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത്, മാനേജര്‍ സാമുവല്‍ മിരാന്‍ഡ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇരുവരും 50,000 രൂപ വീതം കെട്ടിവെക്കണം.
കഴിഞ്ഞ മാസം എട്ടാം തീയ്യതിയാണ് റിയ ചക്രബര്‍ത്തിയെ നാര്‍കോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ നാലിനാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലാകുന്നത്. നേരത്തേ, റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം റിയയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ ഇരുപത് വരെ കോടതി നീട്ടിയിരുന്നു. മുംബൈ ബൈക്കുള ജയിലിലാണ് റിയ ഇപ്പോള്‍ ഉള്ളത്.

ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ഏജന്‍സികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നല്‍കിയ സാമ്ബത്തിക ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.

Back to top button