Film News

റോബിന്റെ മോശം വാക്കുകൾ ആണ് അദ്ദേഹത്തിൽ നിന്നും വഴക്ക് കിട്ടാൻ കാരണം മണികണ്ഠൻ!!

ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ സംഘര്ഷഭരിതം ആയി മാറുകയാണ്. ഈസ്റ്റർ ദിനത്തിൽ മോഹൻലാൽ വന്നു നിമിഷ എവിടെ എന്ന കാര്യങ്ങൾ വെളിപ്പെടുത്തിയതോടു കളികൾ കൂടുതൽ ശ്കതമാക്കിയിരിക്കുകയാണ്. ഇപ്പോൾ ഉള്ള മത്സരാർത്ഥികൾ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന രീതിയിൽ ആണ് കാര്യങ്ങൾ പോകുന്നത്. ഇപ്പോൾ ഈ ഷോയിൽ നിന്നും പുറത്തുപോയത് ശാലിനി നായർ ആണ്. ഇപ്പോൾ ഈ ഷോയിൽ നിന്നും പുറത്തുപോയ മത്സരാർത്ഥികൾ രണ്ടുപേരായി. ജാനകി സുധീറും, ശാലിനി നായരും ആണ്. ശാലിനിക്ക് പകരം ഇപ്പോൾ ഒരു പുതിയ മത്സരാർത്ഥി മണികണ്ഠൻ ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു .


ഈ വീട്ടിലെ സകല കാര്യങ്ങളും അറിഞ്ഞാണ് മണികണ്ഠൻ എത്തിയിരിക്കുന്നത്. മണികണ്ഠൻ എത്തിയപ്പോൾ തന്നെ നിമിഷയോടും, ജാസ്മിനോടും ഉടക്കുകയും ചെയ്യ്തു. ഇപ്പോൾ മണികണ്ഠൻ ഡോക്ടർ റോബിനെ ഉപദേശിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. താൻ മോശം വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിലാണ് തനിക്കു മോഹൻലാലിൻറെ കൈയിൽ നിന്നും കഴിഞ്ഞ ആഴ്ച്ച വഴക്കു ലഭിച്ചിരുന്നത്. താൻ ഉപയോഗിച്ച വാക്കുകളിലെ മോശം വാക്കുകൾ ആണ് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണം എന്ന് മണികണ്ഠൻ റോബിനോട് പറയുന്നു. കൂടാതെ റോബിന് കിട്ടുന്ന പരിഗണനയും, ബഹുമാനവും കിട്ടില്ല എന്നാണ് മണികണ്ഠൻ പറയുന്നത്. താൻ പ്രായത്തിൽ മുതിർന്നവരുമായി കൂടുതൽ സൌഹൃദം സൂക്ഷിക്കുന്ന ആളാണെന്നും അവരുമായാണ് താൻ മനസ് തുറന്ന് സംസാരിക്കാറുള്ളതെന്നും ഡോ. റോബിൻ മറുപടി നൽകി.

അതുപോലെ റോബിൻ പറയുന്നു എനിക്ക് പെൺകുട്ടികളോട് സംസാരിക്കാൻ കുറച്ചു ലിമിറ്റഷൻ ഉണ്ട് എന്നാൽ മുതിർന്നവരോട് സംസാരിക്കാൻ അതില്ല അതുകൊണ്ടാണ് ഞാൻ ചേട്ടനോട് സംസാരിക്കുന്നതെന്നും റോബിൻ പറയുന്നു. റോബിനെ ഉപദേശിക്കുകയാണ് മണികണ്ഠൻ എന്ന മാഷ്. എന്തയാലും ഇനിയും ഉള്ള കാഴ്ച്ചകളിൽ പ്രേക്ഷകർക്ക്‌ മനസിലാകും ആരാണ് ഇനിയും മികച്ച മത്സരാർത്ഥി.

Back to top button