Big Boss

ഈ കാണിച്ച മര്യാദകേടിന് പണി ഉടനെ ഉണ്ടാകും, സാബു മോൻ!

ഇത് വരെ കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായ സംഭവം ആയിരുന്നു ഈ കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ അരങ്ങേറിയത്. മോഹൻലാലിനെ വെറും കാഴ്ചക്കാരൻ മാത്രമാക്കിക്കൊണ്ടുള്ള മത്സരാർത്ഥികളുടെ വാക്ക് തർക്കങ്ങൾ വലിയ അമ്പരപ്പാണ് ആരാധകർക്ക് ഉണ്ടാക്കിയത്. എപ്പിസോഡ് പുറത്ത് വന്നതിനു ശേഷം മത്സരാർഥികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത മത്സരാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് സീസൺ1 ടൈറ്റിൽ വിന്നർ സാബു മോൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ കാണിച്ചത് അന്തസില്ലായ്മയും മര്യാദകേടുമാണെന്നാണ് സാബു മോൻ പറയുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സാബു മോന്റെ വാക്കുകൾ ഇങ്ങനെ….

ബിഗ് ബോസ് മൂന്നാം സീസണിലെ സെലിബ്രിറ്റീസ് ലാലേട്ടനോട് കാണിച്ച മര്യാദകേടിനുള്ള പണി വരാൻ ഇരിക്കുന്നതേയുള്ളൂ. ഒരു മര്യാദ ഒക്കെ വേണ്ടെടെ? ആ ആളുകൾ ലാലേട്ടനോടും ബിഗ് ബോസിനോടും കാണിച്ച അന്തസില്ലായ്മയും മര്യാദകേടും വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടില്ല. (നീയാരാ ഇഷ്ടപ്പെടാതിരിക്കാനും ഇഷ്ടപ്പെടാനും എന്നുള്ള ചോദ്യം ബിഗ് ബോസ് 3 ആർമികള് നാലായി മടക്കി വെച്ചോ… ബേയ് ഫ്രണ്ട്സ്)”, സാബു മോൻ കുറിച്ചു. ബിഗ് ബോസ് ഹൗസിൽ വഴക്കും പ്രശ്നങ്ങളും പുതുമയല്ല. എന്നാൽ ഇതാദ്യമായിട്ടായിരുന്നു അവതാരകന്റെ മുന്നിൽ വെച്ച് മത്സരാർഥികൾ കൊമ്പ് കോർക്കുന്നത്. മോഹൻലാലിന് ഒരു ബഹുമാനവും നൽകാതെയായിരുന്നു മത്സരാർഥികളുടെ കഴിഞ്ഞ ദിവസത്തെ പെരുമാറ്റമെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. മത്സരാർഥികൾ തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടെയാണ് ബിഗ് ബോസ് ഹൗസിൽ നടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇടവേള സമയത്ത് ഫിറോസ് ഖാനും കിടലൻ ഫിറോസും തമ്മിലുണ്ടായ ചെറിയ വാക്ക് തർക്കമാണ് വഴക്കിന്റെ അടിസ്ഥാനം കിടിലൻ ഫിറോസ് മാസ്ക്ക് ധരിച്ചാണ് ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നതെന്നും ഫേക്കാണെന്നുമായിരുന്നു ഫിറോസ് ഖാന്റെ ആരോപണം. ഇതിനെ ചൊല്ലി രണ്ട് പേരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇവരുടെ വഴക്കിൽ ഡിംപലിന്റെ പേര് എത്തിയതോടെയാണ് വഴക്ക് മൂർച്ഛിച്ചത്. ഡിംപൽ കള്ളിയാണെന്ന് ഫിറോസ് ഖാൻ പറഞ്ഞു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് അനൂപ് എത്തുകയായിരുന്നു ഇവർ തമ്മിലുള്ള വാക്ക് വാദം ഒടുവിൽ കയ്യാങ്കളിയുടെ വക്കിൽ വരെ എത്തിയിരുന്നു. ഇതെല്ലാം കണ്ട് കൊണ്ട് സ്ക്രീനിൽ മോഹൻലാൽ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് മത്സരാർഥികൾ അറിഞ്ഞിരുന്നില്ല. മോഹൻലാലിന്റെ സാന്നിധ്യത്തെ വിലവയ്ക്കാതെയാണ് അനൂപും ഫിറോസും ഏറ്റുമുട്ടിയത്. താരം സ്വരം കടുപ്പിച്ചപ്പോഴാണ് മത്സരാർഥികൾ സീറ്റിൽ വന്ന് ഇരുന്നത്. അനൂപും ഫിറോസും മാപ്പു പറഞ്ഞെങ്കിലും കേൾക്കാൻ മോഹൻലാൽ തയ്യാറായിരുന്നില്ല.രൂക്ഷമായ ഭാഷയിലായിരുന്നു നടന്റെ പ്രതികരണം മത്സരാർഥികളുടെ വഴക്ക് പോലെ തന്നെ നടന്റെ പ്രതികരണവും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.”അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്‍റെയടുത്ത് കാണിക്കരുത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാൻ എനിക്കറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാൻ വരുന്നതല്ല. അഭ്യാസം ഞാൻ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും”, മോഹന്‍ലാല്‍ പറഞ്ഞു.

Back to top button