Film News

കലാഭവൻ മണിയുടെ നായികയായി അഭിനയിച്ച് കഴിഞ്ഞാൽ പിന്നെ ആരും നായികയാക്കില്ല എന്നോട് അവർ പറഞ്ഞു

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ  വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു

ഇപ്പോൾ കലാഭവൻ മണിയുടെ നായികയായി അഭിനയിച്ച തന്റെ അനുഭവം തുറന്നു പറയുകയാണ് താരം,   MLA മണിയും പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ ആണ് താരം കലാഭവൻ മണിയുടെ നായികയായി എത്തിയത്, കലാഭവൻ മണിക്കൊപ്പമുള്ള തന്റെ അനുഭവം താരം പങ്കുവെച്ചത് ഇങ്ങനെ, എനിക്ക് മണി ചേട്ടന്റെ കൂടെ നായികയായി ഓഫർ വന്നപ്പോൾ ഒരുപാട് പേർ പറഞ്ഞിരുന്നു ഈ വേഷം നീ ചെയ്യരുത് എന്ന് കാരണം മണിയുടെ നായികയായി വേഷമിട്ട നടിയെ വേറെയാരും ഇൻഡിസ്ട്രിയിൽ നായികയാക്കില്ല എന്നൊക്കെ പക്ഷെ എനിക്ക് മണിചേട്ടനെ ഇഷ്ടമായിരുന്നു വേറെ ആര് നായിക ആക്കിയാലും ഇല്ലേലും അതെന്റെ വിഷയമായിരുന്നില്ല അതുകൊണ്ട് തന്നെ അഭിനമാനത്തോടെ ഞാൻ ആ വേഷം ചെയ്തു.

അമ്പലകുള കടവിൽ വെച്ചോ എന്ന മണി ചേട്ടന്റെ ഗാനം ഇപ്പോഴും മലയാളികൾ ഓർക്കുന്നുണ്ട് എന്നും സാധിക പറഞ്ഞുഒരു പാട്ട് സീനിൽ ഞാനും മണി ചേട്ടനും കൂടി ബൈക്കിൽ പോകുന്ന ഒരു സീനുണ്ട് അത് ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് ഒരു പേടിയുണ്ടായിരുന്നു ഞാൻ ഇങ്ങനെ ആലോചിച്ചു ചേട്ടന്റെ തോളിൽ കൈ വെക്കണ്ടേ അതോ വേണ്ടേ എന്ന് അപ്പോൾ മണിചേട്ടൻ ചോദിച്ചു എന്നോട് എന്താ നീ വിട്ടിരിക്കുന്നെ എന്ന് അത്ര കൂൾ ആയിട്ടാണ് മണി ചേട്ടൻ എല്ലാരോടും പെരുമാറുന്നത് .

Back to top button