Film NewsHealth

ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സായിപല്ലവി, ശാരീരിക അകലം പാലിക്കാത്തതിന് താരത്തിനെതിരെ വിമർശനം

നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന സിനിമയിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരമാണ് സായി പല്ലവി, പ്രേമത്തിലെ സായി പല്ലവി അവതരിപ്പിച്ച മലർ മിസ്സിന് നിരവധി ആരാധകരാണ് ഉള്ളത്, ഒരൊറ്റ സിനിമയിൽ കൂടി ഫാൻസ്‌ ക്ലബ് വരെ സ്വന്തമാക്കാൻ സായിക്ക് കഴിഞ്ഞു, ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നായികമാരിൽ ഒരാളാണ് സായി പല്ലവി, ഇത്രയും വലിയ നായിക ആയിട്ടും അതിന്റെ ഒന്നും ജാടയോ അഹങ്കാരമോ സായിയെ തേടി എത്തിയിട്ടില്ല എന്ന് തന്നെ പറയാം, അത് കൊണ്ട് തന്നെയാണ് സായിക്ക് ഇത്രയും ആരാധകർ ഉള്ളത്, അഭിനയതിനു പുറമെ സായി മികച്ച നർത്തകിയും ഒരു ഡോക്ടറും ആണ്, കഴിഞ്ഞ ദിവസം സായി പല്ലവിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ

ശ്രദ്ധ നേടിയിരുന്നു.

ട്രിച്ചിയിലെ ഒരു കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോറിന്‍ മെഡിക്കല്‍ ​ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്.

ഓറഞ്ച് നിറത്തിലുള്ള ചുരിദാര്‍ ധരിച്ചാണ് താരം എത്തിയത്. മാസ്കും ​ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ കോളജിലെ സ്റ്റാഫുകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ താരത്തിന് അടുത്തെത്തി.ചിത്രങ്ങളിൽ സായി പല്ലവി തന്റെ മാസ്ക് മാറ്റി ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുത്തിരിക്കുകയാണ്. താരം മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാത്തത് ചിലരെ ചൊടിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അവര്‍ പറയുന്നത്. ഒരു ​​ഡോക്ടര്‍ കൂടിയായ താരം അതെല്ലാം ശ്രദ്ധിക്കണ്ടേയെന്നും വിമര്‍ശകര്‍ ചോദിച്ചു.

Back to top button

buy windows 11 pro test ediyorum