പൃഥ്വിരാജിനും വിക്രമനുമൊപ്പം തിളങ്ങി സായി പല്ലവി, ചിതം വൈറൽ

മോളിവുഡിന്റെ പ്രിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ പ്രേമം എന്ന മനോഹര ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് സായ് പല്ലവി. ആരാധകരുടെ മനസ്സിൽ വളരെ ആഴത്തിൽ സ്ഥാനം നേടിയ പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലും മികച്ച ആരാധകരെ നേടാന്‍ സായ് പല്ലവിക്ക് കഴിഞ്ഞിരുന്നു. അതെ പോലെ തന്നെ ഈ ചിത്രത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് മികച്ച കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയും ചെയ്തിരുന്നു.

അതെ പോലെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സായ് പല്ലവി. ഇപ്പോളിതാ സമൂഹമാധ്യമങ്ങളിലും തെന്നിന്ത്യന്‍ കോളങ്ങളിലും ചര്‍ച്ചയാകുന്നത് നടിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 2016 ല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമണിത്. വിക്രം, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പമുളള ചിത്രമാണിത്. ഇപ്പാഴിത വീണ്ടും ആ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചായയിരിക്കുകയാണ്. താരങ്ങളോടൊപ്പം സായ് പല്ലവിയുടെ സഹോദരിയും ചിത്രത്തിലുണ്ട്. ഒരു പുരസ്കാരദാനത്തില്‍ നിന്നുള്ള ചിത്രമാണിത്. താരങ്ങളുടെ സെല്‍ഫിയില്‍ നിവിന്‍ പോളിയേയും വിജയ് യേശുദാസിനേയും കാണാന്‍ സാധിക്കുന്നുണ്ട്.

സായ് പല്ലവി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായത് ലോക്ക് ഡൗണിന് ശേഷമാണ്. സിനിമ വിശേഷങ്ങളും സന്തോഷങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സാരി ചിത്രം നടി പങ്കുവെച്ചിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരങ്ങളും കമന്റുമായി എത്തിയിരുന്നു. മലയാളി താരം അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിരുന്നു. തെന്നന്ത്യന്‍ താരം രശ്മികയും ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു.