Film News

താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് സായി പല്ലവി

മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി 2015 ൽ അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് പ്രേമം. ഈ സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായ മലർ മിസ്സായി എത്തി മളയാളികളുടെ മനസ്സ് കീഴടക്കിയ താരസുന്ദരിയായിരുന്നു നടി സായ് പല്ലവി. പിന്നീട് തമിഴിലും തെലുങ്കിലും അടക്കം ഹിറ്റ് സിനിമകളുമായി സൂപ്പർ നടിയായി മാറിയ സായ് പല്ലവി നല്ലൊരു നർത്തകി കൂടിയാണ്. മറ്റു ഭാഷകളിൽ തിരക്കോട് തിരക്കാണെങ്കിലും ദുൽഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരൻ എന്ന സിനിമയിലും സായ് പല്ലവി എത്തിയിരുന്നു.

അതേ സമയം ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം ആദ്യമായാണ് സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് തനിക്കു തീരെ  താത്പര്യമില്ല എന്നാണ് സായ് പല്ലവി പറയുന്നത്.

വിവാഹിതയായാൽ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ പോകേണ്ടി വരും. അതിനാൽ വിവാഹം ചെയ്യില്ല എന്നാണ് തന്റെ ഈ തീരുമാനത്തിന്റെ കാരണമായി  സായ് പല്ലവി പറയുന്നത്. പകരം തനിക്ക് തന്റെ  മാതാപിതാക്കളെ നോക്കണം എന്നാണ് സായ് പല്ലവി വ്യക്തമാക്കുന്നത്.

അതേ സമയം, വിവാഹത്തെ കുറിച്ചുള്ള സായിയുടെ  തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഭാവിയിൽ താരം മനസ് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നാഗ ചൈതന്യയ്ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രമാണ് സായ് പല്ലവിയുടെ പുതിയ സിനിമ. വിരതപർവ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരൻ, എൻജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായ് പല്ലവിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. ഇതിൽ മാരി 2 ൽ ധനുഷിന് ഒപ്പം സായി പല്ലവി ചുവട് വെച്ച റൗഡി ബേബി എന്ന ഗാനം ലോകം മുഴുവൻ തരംഗമായി തീർന്നിരുന്നു.

 

Back to top button

buy windows 11 pro test ediyorum