കോവിഡിനെ പ്രതിരോധിക്കാൻ ഡയറ്റ് ചാര്‍ട്ടുമായി സമീറ റെഡ്ഡി, വീഡിയോ വൈറൽ

ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഒരേ പോലെ ആരാധകരുള്ള താരമാണ് സമീറ റെഡ്ഡി. അനവധി സിനിമകളില്‍ വളരെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതെ പോലെ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. ഒരു പ്രധാന കാര്യമെന്തെന്നാൽ ഫിറ്റ്‌നസ് ശീലങ്ങള്‍ പരിപാലിച്ചു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്ഥിരമായി പറയുന്ന നടിയാണ് സമീറ. പ്രചോദനാത്മകമായ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ താരം. ഈ അടുത്ത സമയതാണ് താരവും അതെ പോലെ കുടുംബവും കോവിഡില്‍ നിന്ന മുക്തരായത്. വേഗത്തിൽ സുഖം പ്രാപിക്കാന്‍ നല്ല രീതിയിൽ വ്യായാമം തന്നെ സഹായിച്ചെന്നും താരം ഇന്‍സ്റ്റഗ്രം പോസ്റ്റിലൂടെ പറഞ്ഞു.

വേഗത്തിൽ സുഖം പ്രാപിക്കാന്‍ ഏറെ സഹായിച്ചത് യോഗയാണെന്നും സമീറ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴും തനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ച് അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനും ശാരീരിക ക്ഷമത കൂട്ടാനുമായി വ്യായാമങ്ങള്‍ ചെയ്യുകയാണ്. ഏവരും അത് ചെയ്യണമെന്നും താരം അഭിപ്രായപ്പെട്ടിട്ടുണ്ട്.കോവിഡാനന്തര ഡയറ്റ് പങ്കുവയ്ക്കുകയാണ് താരം. കോവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് രോഗം അതിജീവിച്ച ശേഷവും രോഗബാധിതരായ ആളുകളില്‍ കാണുന്ന ക്ഷീണവും മറ്റ് ശാരീരിക പ്രശ്‌നങ്ങളും, ഇവയെ തരണം ചെയ്യാന്‍ ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്.
View this post on Instagram
എല്ലാം ദിവസവും ഇളനീര്‍ അല്ലെങ്കില്‍ നെല്ലിക്കാ ജ്യൂസ്/ നാരങ്ങാവെള്ളം എന്നിവ കുടിക്കുക. ഈന്തപ്പഴം, കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, പഴങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.ശര്‍ക്കര, നെയ്യ് തുടങ്ങിയവ ഭക്ഷണങ്ങള്‍ കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കി പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും ധാരാളമായി കഴിക്കുക. നന്നായി ഉറങ്ങുക. ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ദിവസവും രാവിലെ 15 മിനിറ്റ് വെയില്‍ കൊള്ളാം. ചെറിയ രീതിയിലുള്ള വ്യായമങ്ങള്‍, യോഗ എന്നിവ ചെയ്യാം. ഇവയെല്ലാമാണ് സമീറയുടെ കോവിഡാനന്തര ഡയറ്റ് ചാര്‍ട്ട് ഉൾപ്പെടുന്നത്.