Celebraties

സംയുക്ത വീണ്ടും സിനിമയിലേക്ക്

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നടിയായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് സംയുക്ത കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു സംയുക്ത വിവാഹിത ആയതു . അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കെലാം പ്രീയപെട്ടതാണ് . ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത് . കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

സംയുക്തക്ക് എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ചു വരാം എന്നും സംയുക്തയോട് അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും താൻ പറഞ്ഞിട്ടില്ലെന്നും ബിജു മേനോൻ പറയുന്നു. തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ബിജു മേനോൻ പറഞ്ഞു. ഇപ്പോൾ അടുത്തിടെ ഇരുപത് വർഷങ്ങൾക്ക് ശേഷം സംയുക്ത വീണ്ടും അഭിനയത്തിലേക്ക് തിരിച്ഛ് വന്നിരുന്ന്. ഒരു കറിമസാല കമ്പനിയുടെ പരസ്യത്തിൽ ആണ് നടി വർഷങ്ങൾക്ക് ശേഷം അഭിനയിച്ചത്. ആറ് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് സംയുക്ത പരസ്യത്തിൽ ഏത്തിയത്. മികച്ച പിന്തുണയാണ് സംയുകതയുടെ പരസ്യത്തിന് ലഭിച്ചത്.

ഇപ്പോഴിതാ സംയുക്ത സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. ബിജു മേനോനും സംയുക്തയും വീണ്ടും സിനിമയിൽ ഒന്നിക്കുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ബിജു മേനോനും സംയുക്തയും ഈ വാർത്തയോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.

Back to top button