തലകുത്തിനിന്ന് യോഗാഭ്യാസം, ആരാധകരെ അമ്പരപ്പിച്ചു സംയുക്തയുടെ വൈറൽ വീഡിയോ

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും സംയുക്ത ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ യോഗയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യോഗാഭ്യാസത്തിന്റെ അമ്പരപ്പിക്കുന്ന വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ യോഗ വിഡിയോ ആണ്.
ശീര്‍ഷാസനത്തിൽ നിന്ന് കാലുകൊണ്ട് യോഗാഭ്യാസം ചെയ്യുകയാണ് താരം. എന്റെ യോഗ പ്രാക്റ്റീസ് എന്ന ടൈറ്റിലോടെയാണ് നടി തന്റെ വീഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും പെര്‍ഫക്റ്റ് ആകേണ്ട കാര്യമില്ല. എൻറെ പ്രാക്ടിസിങ് ടൈം ആണിപ്പോൾ. അതിലൂടെ കൂടുതല്‍ ആർജ്ജവത്തോടെയും ശാന്തമായും plessant ആയിട്ടിരിക്കാനും എനിക്ക് പറ്റുന്നുണ്ട്. യോഗയില്‍ മത്സരം ഇല്ല- എന്നും സംയുക്ത തന്റെ പ്രൊഫൈലിൽ കുറിച്ചു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്. ഈ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിനഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമകളിലൂടെ ആരാധകരുടെ മനസു കീഴടക്കാൻ താരത്തിനായി കഴിഞ്ഞിട്ടുണ്ട്.