മോശം കമന്റിട്ടവനെതിരെ കേസ് കൊടുത്തു, പക്ഷെ ആളെ കണ്ട് ഞെട്ടിപ്പോയി; സാനിയ ഇയ്യപ്പന്‍.

മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍പന്തിയിലാണ് സാനിയ ഇയ്യപ്പന്റെ ഇടം. ബാലതാരമായി സിനിമയിലെത്തിയ സാനിയ വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസ് കീഴടക്കുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും സാനിയ വളരെയേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ സാനിയയെ നോക്കിക്കാണുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന മിക്കവരേയും പോലെ തന്നെ സാനിയയും പലപ്പോഴും വിമര്‍ശനങ്ങളേയും ട്രോളുകളേയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരക്കാരുടെ കമന്റുകളില്‍ സാനിയ തളരാറില്ല. വിമര്‍ശനങ്ങളെ ചുട്ട മറുപടി നല്‍കി നേരിടും സാനിയ. അങ്ങനെ തനിക്കുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് നടി ഇപ്പോൾ.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്. മോശം കമന്റ് ചെയ്‌തൊരാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ അനുഭവവുമാണ് സാനിയ തുറന്നെഴുതിയിരിക്കുന്നത്. എന്നാല്‍ ആത്മവിശ്വാസം ഉള്ളവരെ അത്തരം കമന്റുകള്‍ ബാധിക്കില്ലെന്നാണ് സാനിയ പറയുന്നത്. അത് കമന്റിടുന്നവര്‍ക്ക് അറിയില്ലെന്ന് സാനിയ പറയുന്നു.
സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും സാനിയ പറയുന്നു. സാനിയുടെ കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്.
ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നുപോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അത്’ സാനിയ ഓര്‍ക്കുന്നു. സമാനമായ അനുഭവങ്ങള്‍ മുമ്പ് വേറെയും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം സാനിയ അഭിനയിച്ച ദ പ്രീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി വൈദികനായി എത്തിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ജോഫിന്‍ ടി ചാക്കോയാണ് . മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ദ പ്രീസ്റ്റ്. നിഖില വിമലും ചിത്രത്തിലൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.