ഏട്ടത്തിയമ്മ ആവുന്നതിനു മുൻപുള്ള ചിപ്പിയെ കുറിച്ച് അച്ചുസുഗന്ധ് !

വളരെ ചുരുങ്ങിയ സമയം കൊണ്ട് മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ വൻ ആരാധകവ്യൂഹമാണ് ഉള്ളത്. ഓരോരുത്തർക്കും ഫാൻസ് പേജുകൾ വരെ ഉണ്ട്. അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയാണ് പരമ്പരയെ ഇത്രയും വിജയത്തിലേക്ക് എത്തിച്ചത്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെ സജ്ജീവവും ആണ്. അവര്‍ പങ്കുവെക്കുന്ന, ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.
ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് സാന്ത്വനം പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ്. കഴിഞ്ഞദിവസം അച്ചു പങ്കുവച്ച ഒരു ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിപ്പി രഞ്ജിത്തിനൊപ്പമുള്ള ചിത്രമാണ് അച്ചു പങ്കുവെച്ചത്. ഒരു നടൻ ആവണമെന്ന മോഹവുമായി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ച ആളാണ് അച്ചു സുഗന്ധ്. സാന്ത്വനം പരമ്പര പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ചിപ്പിയാണ്.
ചിപ്പിയുടേത് തന്നെയായ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ വാനമ്പാടി പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അച്ചു സുഗന്ധ് സാന്ത്വനത്തിലേക്കെത്തുന്നത്. വാനമ്പാടിയിലും ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ സാന്ത്വനത്തില്‍ കുറച്ചു കള്ളത്തരങ്ങളും തമാശകളും കൊണ്ട് ആരേയും മയക്കുന്ന അനിയന് കണ്ണനായാണ് അച്ചുവെത്തുന്നത്. സാന്ത്വനത്തില്‍ ചിപ്പിയുടെ ഭര്‍ത്താവിന്റെ അനിയനായാണ് കണ്ണൻ എത്തുന്നത്.
എന്നാലിപ്പോൾ വാനമ്പാടിയില്‍ അസിസ്റ്റന്റായിരുന്ന സമയത്ത് ചിപ്പിയെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചില ചിത്രങ്ങളാണ് അച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏട്ടത്തിയമ്മയാകുന്നതിന് മുന്നേ അറിയാമായിരുന്നല്ലേ? എന്നൊക്കെയാണ് ആരാധകർ അച്ചുവിനോട് ചോദിക്കുന്നത്.