വീണ്ടും മലയാള സിനിമയിൽ തിളങ്ങാൻ സനുഷയെത്തുന്നു

ബാലതാരമായി മലയാളസിനിമാ ലോകത്ത് തിളങ്ങി നിന്ന സനൂഷ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്കെത്തുന്നു. താരം തന്നെയാണ് ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിലില്‍ സനൂഷ കാശ്മീരിലായിരുന്നു. അതെ പോലെ ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു. 2016ല്‍ റിലീസായ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയാണ് സനൂഷ ഒടുവിലഭിനയിച്ച മലയാള ചിത്രം.


അതിന് ശേഷം കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല.ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് സനുഷ. കാഴ്ച, സൗമ്യം തുടങ്ങിയ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയര്‍ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ നേടിയിട്ടുണ്ട്.