Film News

കുടുംബ പ്രേക്ഷകരുടെ മനസ്സറിഞ്ഞു ശരണ്യ ആനന്ദ്

കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തിലൂടെ  പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങള്‍ പരമ്പരകളില്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരം വില്ലത്തിയായാല്‍ കുടുംബ പ്രേക്ഷകര്‍ കുറ്റം പറയും എന്ന ബോധ്യമുണ്ട് എന്നാല്‍ അതെല്ലാം തന്റെ കഥാപാത്രത്തിന് നല്‍കുന്ന അഭിനന്ദനങ്ങളായാണ് കാണുന്നത് എന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

Saranya Anand,
Saranya Anand,

ശരണ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഫീച്ചേഴ്‌സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ക്കാണ് ഇണങ്ങുന്നതെന്ന്. എന്നാല്‍ സിനിമയില്‍ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ‘ആകാശഗംഗ 2’ സിനിമയില്‍ പ്രേതമായിരുന്നു. അല്ലെങ്കില്‍ പോലീസ് ഓഫീസര്‍. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച്‌ കേള്‍ക്കുമ്പോൾ  തന്നെ ഉള്ളിലൊരു സന്തോഷം വരും.

Saranya Anand,image..
Saranya Anand,image..

ഇതെനിക്ക് ചെയ്യാന്‍ പറ്റുന്നതാണല്ലോ എന്ന്. ഞാന്‍ അമ്ബതു ശതമാനം ഈ കഥാപാത്രത്തില്‍ ഒക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്‌ബോള്‍ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, പക്ഷേ അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാന്‍ എടുക്കുന്നത്’- താരം അഭിപ്രായപ്പെട്ടു

Back to top button