Technology News

എസ് ബി ഐ ഓൺലൈൻ ഉപഭോക്താക്കൾക്ക് അക്കൗണ്ട് തുറക്കാൻ പുതിയ ഓപ്ഷൻ !

ബാങ്കിൽ പോകാതെ തന്നെ  ഉപഭോതാക്കൾക്ക് പുതിയ സൗകര്യങ്ങൾ ലഭ്യമാക്കി എസ് ബി ഐ. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ വീഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പില്‍ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സമ്പര്‍ക്കരഹിത, പേപ്പര്‍രഹിത അക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും.

ഇനി യോനോ ആപ്പില്‍ വീഡിയോ കെവൈസിയിലൂടെ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിജിറ്റല്‍ സംവിധാനം.എസ്ബിഐയില്‍ ഒരു പുതിയ സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് വീഡിയോ കെവൈസി ഫീച്ചര്‍ ലഭ്യമാകും. ഈ സൗകര്യം ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആദ്യം യോനോ ആപ്പ് ഡൗണ്‌ലോഡ് ചെയ്യണം. എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നതെന്ന് വീഡിയോ കണ്ടു നോക്കാം…

Back to top button