Local News

ലോക്ക് ഡൗൺ, ജനുവരി മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു, അതിന്റെ ഭലമായി സ്കൂളുകളും കോളേജും സർക്കാർ അടച്ചിരുന്നു, മറ്റു സ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിച്ചെങ്കിലും സ്കൂളുകളും കോളേജും തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനെ പറ്റി ഏറ്റവും പുതിയ തീരുമാനവും ആയി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്.

സെപ്റ്റംബര്‍ മാസം സ്കൂള്‍ തുറക്കില്ല എന്നാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ 9 തൊട്ടു പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി സ്കൂളില്‍ പോകാമെന്ന് സര്‍ക്കാര്‍ പറയുന്നു.

50% അധ്യാപകര്‍ സ്കൂളില്‍ ഉണ്ടായിരിക്കുന്നതാണ്. ആയതിനാല്‍ ഇത്രയുംകാലം പഠിപ്പിച്ചതില്‍ ഈ പറഞ്ഞ ക്ലാസ്സുകാര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ആയി സ്കൂളില്‍ പോകാന്‍ ഉള്ള അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ പോകാന്‍ അനുമതിയുള്ളൂ. കൂടാതെ രാജ്യത്ത് ഡിസംബറോടുകൂടി കോവിഡ് മഹാമാരിക്കുള്ള മരുന്ന് എത്തുമെന്നും എല്ലാം കെട്ടടങ്ങും എന്നുമുള്ള പ്രതീക്ഷയില്‍ ജനുവരിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം

Back to top button

buy windows 11 pro test ediyorum