Malayalam Article

ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാമെന്ന് ഡോക്ടർ പറഞ്ഞു

ട്രാൻസ്ജെൻഡറും മലയാളികളുടെ പ്രിയപ്പെട്ട മേക്ക് അപ്പ് ആർട്ടിസ്റ്റും ആണ് സീമ വിനീത്.ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്.അടുത്തിടെ ആയിരുന്നു സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ വൈറൽ ആയത്. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്, ഇപ്പോൾ സീമ വിനീത് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ

ജീവിതത്തിൽ കുട്ടിക്കാലം മുഴുവൻ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയിൽ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു ഇതിനിടയിൽ പല വിധത്തിൽ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാൻ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട് പിന്നെ പിന്നെ ഒതുങ്ങി മാറി നിൽക്കാൻ മനസ്സ് അനുവദിക്കാത്ത തരത്തിൽ മനസ്സിനെ പാകപ്പെടുത്തി ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു പക്ഷേ അതിനു ഒരുപാട് കടമ്പകൾ കടക്കണം ഒരുപാട് സർജ്ജറികൾ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും എല്ലാത്തിനും ഉപരി എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി സർജ്ജറികൾ ഓരോന്നായി ചെയ്തു

അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂർണ്ണതയിൽ എത്തി നിൽക്കാൻ ആയിരുന്നു പലപ്പോഴും ശരീരം വലിയ വേദനകൾ നേരിട്ടപ്പോൾ ആ വേദനകൾ ഒന്നും സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നിൽ വേദനകളല്ലാതായി മാറി ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സർജ്ജറി ഉണ്ടായതു അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയിൽ രണ്ടാമത്തെ സർജ്ജറി യും ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സർജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു ഏറ്റവും കൂടുതലായി ഞാൻ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം **സൗണ്ട് എന്താണ് ആണിനെ പോലെഎന്നു* ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ്‌ സർജ്ജറി

Voice feminization surgery ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം ചാൻസ് 50% 50% ഉള്ള സർജ്ജറി അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു പക്ഷേ ഞാൻ ഉറച്ചു നിന്നും എനിക്ക് ഇത് കൂടി ചെയ്തേ മതിയാവു അവസാനം ഇതാ അതും സംഭവിച്ചു ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി എന്നും എന്റെ നെഞ്ചിൽ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ നമ്മൾ പറയില്ലേ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവും എന്ന് ഒപ്പം ഉണ്ടായവരൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സിൽ ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ ഉള്ളതാണ് ഇനിയും എന്റെ ജീവിതം ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും……

Back to top button