വിവാഹത്തിന്റെ ഒന്നാം വാർഷികത്തിൽ ഞങ്ങൾക്ക് കൂട്ടായി കുഞ്ഞു ചങ്ങാതിയും എത്തി; സന്തോഷം പങ്കുവെച്ച് സെന്തിൽ കൃഷ്ണ

ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ കൂടി പ്രേക്ഷരുടെ മനം കവർന്ന നടനാണ് സെന്തിൽ കൃഷ്ണ. താരത്തിന്റെ ഒന്നാം വിവാഹ വാർഷികം ആണിന്നു. വാർഷികം ആഘോഷിക്കുന്ന വേളയിൽ തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന കാര്യം അറിയിച്ചിരിക്കുകയാണ് താരം. സെന്തിൽ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. സെന്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.
സമ്പൂർണ ലോക്ക് ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു . our first wedding anniversary ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്, എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ചാലക്കുടിക്കാരൻ എന്ന ഒരൊറ്റ സിനിമയിൽ കൂടി നായക പദവിയിലേക്ക് എത്തിയ താരമാണ് സെന്തിൽ. മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ആണ് സെന്തിൽ കോഴിക്കോട് സ്വദേശി അഖിലയെ വിവാഹം ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.